Advertisment

കുവൈത്ത് കെ.എം.സി.സി.സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത് :കുവൈത്ത് കെ.എം.സി.സി.സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡണ്ട് ഷറഫുദ്ദീൻ കണ്ണേത്ത് അദ്ധ്യക്ഷത വഹിച്ചു.

Advertisment

publive-image

മുൻ കേന്ദ്ര പ്രസിഡണ്ട് കെ.ടി.പി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി.

കോഴിക്കോട് ജില്ലാ ആക്ടിംഗ് ജനറൽ സെക്രട്ടറി ഗഫൂർ മുക്കാട്ട് സയ്യിദ് ഉമർ ബാഫഖി തങ്ങളെയും, കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദു കടവത്ത് ചെർക്കളം അബ്ദുള്ളയെയും, സംസ്ഥാന സെക്രട്ടറി ടി.ടി.ഷംസു ഭാഷ സമരത്തെയും അനുസ്മരിച്ച് പ്രസംഗിച്ചു.

സംസ്ഥാന വൈസ്.പ്രസിഡണ്ട് എൻ.കെ.ഖാലിദ് ഹാജി, സെക്രട്ടറിമാരായ ഷരീഫ് ഒതുക്കുങ്ങൽ, റസാഖ് അയ്യൂർ,കണ്ണൂർ ജില്ലാ പ്രസിഡണ്ട് എ.കെ.മഹ്മൂദ് സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.അബ്ദുൾ റസാഖ് പേരാമ്പ്ര സ്വാഗതവും സെക്രട്ടറി എഞ്ചി.മുഷ്താഖ് നന്ദിയും പറഞ്ഞു.

Advertisment