Advertisment

പ്രവാസ ഭൂമികയിലെ ആകുലതകളും പ്രതീക്ഷകളും" എം എം അക്ബറിന്റെ പ്രഭാഷണം നാളെ വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക്.

author-image
admin
New Update

റിയാദ്: റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്ററും റിനൈ ടിവിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓൺലൈൻ പ്രഭാഷണ പരിപാടിയിൽ 'Covid 19 Webinar - പ്രവാസ ഭൂമികയിലെ ആകുലതകളും പ്രതീക്ഷകളും" എന്ന വിഷയത്തിൽ നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം എം അക്ബർ മുഖ്യപ്രഭാഷണം നടത്തും.

Advertisment

publive-image

5 ജൂൺ വെള്ളി, വൈകിട്ട് 7 മണിക്കാണ് ഓൺലൈൻ പ്രഭാഷണം.

വൈറസ് കാലത്തെ ജീവിതം, പുലർത്തേണ്ട നിഷ്കർഷതകൾ, സാമൂഹ്യ, ആരോഗ്യ, സാമ്പത്തിക, ദീനീ, രംഗങ്ങളിൽ മഹാമാരി സൃഷ്ടിക്കുന്ന ആകുലതകൾ, ഭാവിയുടെ പ്രതീക്ഷകൾ എല്ലാം ഓൺലൈൻ പ്രഭാഷണ വേദിയിൽ ചർച്ച ചെയ്യപ്പെടും.

സൂം ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് തൽസമയ ക്ലാസ് നടക്കുന്നത്. 84505065456 എന്ന സൂം ഐഡിയിൽ ഓൺലൈൻ പ്രഭാഷണ വേദിയുടെ ക്ലാസിൽ പ്രവേശിക്കാവുന്നതാണ്. ഇസ്ലാഹി സെന്റർ യൂട്യൂബ് ചാനലിലും, റിനൈ ടിവിയുടെ ഫേസ്ബുക്ക് ലൈവിലും തൽസമയം സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് 0550524242, 0506985998,0506264219 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. എല്ലാ പ്രവാസികളെയും, കുടുംബങ്ങളെയും പ്രഭാഷണ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇസ്‌ലാഹി സെന്റർ ഭാരവാഹികൾ അറിയിച്ചു.

Advertisment