Advertisment

സോണിയാ ഗാന്ധിയെ അബ്ദുള്ളക്കുട്ടി സമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ച സംഭവം.... കെ.പി.സി.സി. ഡിജിറ്റല്‍ മീഡിയ സെല്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി

New Update

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ചെന്ന് ആരോപിച്ച് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിയ്‌ക്കെതിരേ കെ.പി.സി.സി. ഡിജിറ്റല്‍ മീഡിയ സെല്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി.

Advertisment

publive-image

പൗരത്വ ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച്‌ എന്ന അടിക്കുറിപ്പോടെ എ.ഐ.എം.ഐ.എം. നേതാവും എം.പി.യുമായ അസദുദ്ദിന്‍ ഉവൈസി ചിത്രവുമായി ചേര്‍ത്താണ് സോണിയ ഗാന്ധിയെ അധിക്ഷേപിക്കുന്ന ചിത്രം അബ്ദുള്ളക്കുട്ടി പോസ്റ്റ് ചെയ്തത്.

ഇത് അപകീര്‍ത്തികരവും ഐ.ടി. നിയമത്തിന്റെ ലംഘനവുമാണെന്നു ചൂണ്ടി കാട്ടി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ രാജു പി. നായരാണ് ഡി.ജി.പി.ക്ക് പരാതി നല്‍കിയത്.

AP ABDULLAKUTTY
Advertisment