Advertisment

ശിഹാബ് തങ്ങളുടെചിരിക്കുന്ന മുഖം സമൂഹത്തിൽ ഇന്നും തെളിഞ്ഞു നിൽക്കുന്നു: എ പി അനിൽ കുമാർ എംഎൽഎ

New Update

മലപ്പുറം : ശിഹാബ് തങ്ങളുടെ ചിരിക്കുന്ന മുഖം ഇന്നും സമൂഹത്തിൽ മായാതെ മങ്ങാതെതെളിഞ്ഞു നിൽക്കുന്നു. ഒരു ജീവിതം കൊണ്ട് ഒരു തലമുറയെ മാത്രമല്ല വരാനിരിക്കുന്ന ഒരുപാട് തലമുറയ്ക്ക് സന്ദേശം നൽകി ജീവിച്ചു പോയ മഹാവ്യക്തിത്വമാണ് ശിഹാബ് തങ്ങളെന്ന് എ പി അനിൽ കുമാർ എംഎൽഎ.

Advertisment

publive-image

തങ്ങളുടെ സ്മരണ നിലനിർത്തേണ്ടത് അദ്ദേഹം ചെയ്തിരുന്ന മതേതരത്വ-കാരുണ്യ പ്രവർത്തനങ്ങളും പിന്തുടർന്നു കൊണ്ടാവണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു യൂത്ത് ലീഗ് വാട്സാപ്പ് കൂട്ടായ്മ സംഘടിപ്പിച്ച ശിഹാബ് തങ്ങൾ അനുസ്മരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം

യൂത്ത് ലീഗ് വോയിസ് വാട്സാപ്പ് കൂട്ടായ്മ പ്രസിഡണ്ട് കണ്ണിയൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു.

കേരള പി എസ് സി മുൻ മെമ്പർ ടി ടി ഇസ്മായിൽ, എസ് കെ എസ് എസ് എഫ് മനീഷ സംസ്ഥാന ചെയർമാൻ ബഷീർ ഫൈസി ദേശമംഗലം, രാഷ്ട്രീയ നിരീക്ഷകൻ അഡ്വ ജയശങ്കർ, ഡി എ പി എൽ സംസ്ഥാന പ്രസിഡണ്ട് ബഷീർ മമ്പുറം, മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ല വൈസ്പ്രസിഡണ്ട് എൻ കെ അഫ്സൽ റഹ്മാൻ,

യൂത്ത് ലീഗ് വോയ്സ് വാട്സാപ്പ് കൂട്ടായ്മ ജനറൽസെക്രട്ടറി ആലങ്ങാട് മുഹമ്മദ്, യൂത്ത് ലീഗ് വോയ്സ് എക്സിക്യൂട്ടീവ് ഭാരവാഹികളായ ബാപ്പു മരുത, മെഹബൂബ് അരീക്കോട്, പി എ ഫഹദ് റഹ്‌മാൻ, സലിം മഞ്ചേരി,

അബ്ദുൽ സത്താർ, ജംഷി മക്കരപ്പറമ്പ് സംസാരിച്ചു.

യൂത്ത് ലീഗ് വോയ്സ് വാട്സപ്പ് കൂട്ടായ്മ ചീഫ് അഡ്മിൻ കെപി സലാഹുദ്ദീൻ സ്വാഗതവും സക്കരിയ കൈപ്പമംഗലം നന്ദിയും പറഞ്ഞു

ap anilkumar statement
Advertisment