Advertisment

അങ്കമാലി പ്രവാസി അസോസിയേഷൻ കുവൈറ്റ് ഈ വർഷത്തെ പിക്നികും, മൂന്നാമത് ഭവന നിർമ്മാണ പദ്ധതിയുടെ തുടക്കം കുറിക്കുകയും ചെയ്തു.

New Update

കുവൈറ്റ് : അങ്കമാലി പ്രവാസി അസോസിയേഷൻ കുവൈറ്റ് ഈ വർഷത്തെ പിക്നികും, മൂന്നാമത് ഭവന നിർമ്മാണ പദ്ധതിയുടെ തുടക്കം കുറിക്കുകയും ചെയ്തു.  കബദില്‍ വച്ച് നടത്തപ്പെട്ട ഈ ചടങ്ങിൽ ജനറൽ സെക്രട്ടറി  ആന്റോ പോൾ സ്വാഗതം ആശംസിക്കുകയും തുടർന്ന് പ്രസിഡന്റ്  ഡെന്നീസ് ജോസഫ് ഉത്ഘാടനം ചെയ്തു .

3 മത് ഭവന നിർമ്മാണ പദ്ധതിയുടെ തുടക്കം കുറിച്ചു കൊണ്ടുള്ള പത്രിക പ്രകാശനം ജോയിന്റ് സെക്രട്ടറി ജോയ് ആന്റണി, ജോയിന്റ് ട്രഷറർ ജിമ്മി ആന്റണി ഓഫീസ് സെക്രട്ടറി സതീശൻ നായർ, പ്രസിഡന്റ് പോളി ആഗസ്റ്റി എന്നിവർക്ക് നൽകി.

ആർട്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരവധിയായ മത്സരങ്ങൾ സംഘടിപ്പിച്ചു .  ജോയ് ആന്റണി, ജിന്റോ വർഗീസ്, സിന്റൊ, സനീഷ്, ഷിനോ, നേതൃത്വം നൽകി. മത്സര വിജയികൾക്ക് സമ്മാനം നൽകി ആദരിച്ചു. പുരുഷ, വനിത വടം വലിയും സംഘടിപ്പിച്ചു. തുടർന്ന് ട്രഷറർ പോൾ പാലാട്ടി നന്ദി രേഖപ്പെടുത്തി.

kuwait
Advertisment