Advertisment

ഇന്ത്യയ്ക്ക് പിന്നാലെ ടിക്ടോക് നിരോധിക്കാനുള്ള പദ്ധതിയുമായി പാകിസ്ഥാനും

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ഇസ്ലമാബാദ്‌: ഇന്ത്യയ്ക്ക് പിന്നാലെ ചൈനീസ് സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക്ടോക് നിരോധിക്കാനുള്ള പദ്ധതിയുമായി പാകിസ്ഥാനും. ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക്ടോകിന് പാക് സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

publive-image

ചൈനീസ് നിയന്ത്രണത്തിലുള്ള ഗെയിമിങ് ആപ്ലിക്കേഷനായ പബ്ജിയും സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലൈവ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ബിഗോയും പാകിസ്ഥാന്‍ നിരോധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ടിക്ടോക് നിരോധിക്കാനുള്ള നീക്കം.

tik tok tik tok ban
Advertisment