Advertisment

അല്ലു അര്‍ജുൻ ഫാൻസിൻറെ അപകീർത്തി പരാമർശം: നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് സ്വതന്ത്ര മാധ്യമപ്രവര്‍ത്തക അപർണ്ണ പ്രശാന്തി, ഒരു സ്ത്രീക്കും ഇനി ഇത്തരമൊരു അനുഭവം ഉണ്ടാകരുത്. ഫേസ് ബുക്ക് ലിവിലുടെ തൻെറ നിലപാട് വ്യക്തമാക്കി അപർണ്ണ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

അല്ലു അര്‍ജുന്റെ പുതിയ ചിത്രത്തെ വിമര്‍ശിച്ച സ്വതന്ത്ര മാധ്യമപ്രവര്‍ത്തക അപർണ്ണ പ്രശാന്തിക്ക് നേരെ ആരാധകരുടെ ബലാത്സംഗ ഭീഷണിയും അസഭ്യവര്‍ഷവും കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നു.അല്ലുവിന്റെ എന്റെ പേര് സൂര്യ എന്റെ നാട് ഇന്ത്യ എന്ന സിനിമക്കെതിരെയാണ് അപര്‍ണഫേസ്ബുക്കിലൂടെ പരാമര്‍ശം നടത്തിയത്.

"അല്ലു അര്‍ജുന്റെ ഡബ്ബിങ് പടം കണ്ടു തലവേദന സഹിക്കാന്‍ വയ്യാതെ ഓടിപ്പോവാന്‍ നോക്കുമ്പോ മഴയത്ത് തീയറ്ററില്‍ പോസ്റ്റ് ആവുന്നതിനേക്കാള്‍ വലിയ ദ്രാവിഡുണ്ടോ’ എന്നായിരുന്നു പോസ്റ്റ്. ഇതിനെതിരെയാണ് അല്ലു ഫാന്‍സ് തെറിയഭിഷേകവും,ലൈംഗികാധിക്ഷേപവും നടത്തിയത്.

Image may contain: 2 people, including Aparna Prasanthi, people smiling, selfie, beard and closeup

ഫേസ്ബുക്കിലൂടെ ബലാത്സംഗ ഭീഷണിയും,ബലാത്സംഗ ഭീഷണിയും ഉയര്‍ന്നതോടെ, അപര്‍ണ സൈബര്‍ സെല്ലില്‍ പരാതി നല്‍കി. ബലാത്സംഗ ഭീഷണിയും അസഭ്യവര്‍ഷവും നടത്തിയവരുടെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് അപര്‍ണ പരാതി നല്‍കിയത്.ഇപ്പോൾ താൻ DYSP ക്ക് നേരിട്ട് പരാതി നൽകിയെന്നും.പരാതിയുമായി മുന്നോട്ട് പോകാനാണ് തിരുമാനമെന്നും അവർ ഫേസ്ബുക്ക് ലിവിലുടെ വ്യക്തമാക്കി .ഇത് ഒരു വ്യക്തിപരമായ പരാതി അല്ല എന്നും ഇനി ഒരു സ്ത്രീക്കും ഇത്തരമൊരു അനുഭവം ഉണ്ടാകാതിരിക്കാനുമാണ് തൻ പരാതിയുമായി മുന്നോട്ട് പോകുന്നതെന്നും അവർ വ്യക്തമാക്കി.

publive-image

അതേസമയം അല്ലു അർജ്ജുന്റെ ഏറ്റവും പുതിയ ചിത്രം കണ്ടതിനു ശേഷമുള്ള തന്റെ പരാമർശം പിൻവലിക്കില്ല എന്നും അവർ പറയുന്നു. വീഡിയോ കാണാം.

 

 

https://www.facebook.com/aparna.prasanthi/videos/2073423882903782/?t=0

Advertisment