കുറുമ സമുദായക്കാരുടെ രാജാവ് തലച്ചില്‍ അപ്പാട് രാമു നിര്യാതനായി: അപ്പാട് രാമുവായിരുന്നു പനമരം പുഴയ്ക്ക് ഇക്കരെ മുതല്‍ എരുമാട് കല്ലിച്ചാല്‍ വരെയുള്ള കുറുമന്‍ സമുദായക്കാരുടെ ആചാരങ്ങള്‍ക്ക് നേതൃത്വം വഹിച്ചിരുന്നത്​

author-image
admin
New Update

publive-image

മീനങ്ങാടി : കുറുമ സമുദായക്കാരുടെ രാജാവ് തലച്ചില്‍ അപ്പാട് രാമു (90) നിര്യാതനായി. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സാമുദായികചാരങ്ങളില്‍ പ്രഥമസ്ഥാനം വഹിക്കുന്നത് അപ്പാട് തലച്ചിലാണ്. പനമരംപുഴയ്ക്ക് ഇക്കരെ മുതല്‍ എരുമാട് കല്ലിച്ചാല്‍ വരെയുള്ള കുറുമന്‍ സമുദായക്കാരുടെ ആചാരങ്ങള്‍ക്ക് നേതൃത്വം വഹിച്ചിരുന്നത്​ അപ്പാട് രാമുവായിരുന്നു.

Advertisment

കുറുമന്‍ സമുദായക്കാര്‍ താമസിക്കുന്ന പ്രദേശങ്ങളെ പാറയ്ക്ക് മേലെയെന്നും പാറയ്ക്ക് താഴെയെന്നും രണ്ടാക്കി തിരിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ മുഴുവന്‍ കുറുമ കുടികളിലെയും സാമുദായിക ആചാരങ്ങള്‍ക്ക് നേതൃത്വം വഹിച്ചിരുന്നത് അപ്പാട് തലച്ചിലാണ്‌.

മരണപ്പെട്ട് മുന്നാം നാള്‍ അടിയന്തിരം കഴിഞ്ഞ് 13-ാം നാള്‍ സമുദായ ആചാരപ്രകാരം കുന്ന് കുടി മൂപ്പന്‍മാരേയും നാലപ്പാടി മുത്തപ്പന്‍മാരെയും വിളിച്ച്‌ ചേര്‍ത്ത് കൂട്ടം പറഞ്ഞ് കൂട്ടം ചേര്‍ന്നാണ് അടുത്ത തലച്ചിലിന്റെ സ്ഥാനാരോഹണം.

മുഴുവന്‍ കുറുമന്‍ കൂടിയില്‍ നിന്നും പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും. പ്രായമല്ല സ്ഥാനമാണ് തലച്ചിലായി അവരോധിക്കുന്നതിനുള്ള മാനദണ്ഡം. അടുത്ത തലച്ചില്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുക 53കാരനായ അപ്പാട് സുബ്രമണ്യനാണ്.

Advertisment