Advertisment

അപ്പാനി ശരത് നായകനായെത്തുന്ന ലൗ എഫ് എം ചിത്രീകരണം പൂര്‍ത്തിയായി

author-image
ഫിലിം ഡസ്ക്
New Update

നവാഗതനായ ശ്രീദേവ് കപ്പൂര്‍ സംവിധാനം ചെയ്യുന്ന ലൗഎഫ്എമിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. അപ്പാനി ശരത്തും ടിറ്റോ വില്‍സണുമാണ് ചിത്രത്തിൽ നായകരായെത്തുന്നത്. രണ്ട് തലമുറകളുടെ പ്രണയം പ്രമേയമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ദേവൻ, സിനോജ് അങ്കമാലി, വിജിലേഷ്, നിര്‍മല്‍ പാലാഴി, സിനില്‍ സൈനുദ്ദീൻ തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നുണ്ട്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബേനസീറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Advertisment

publive-image

 

 

ലൗഎഫ്എം ഒരു ഫാമിലി എന്‍റര്‍ടെയ്നറാണ്. ജാനകി കൃഷ്ണന്‍, മാളവിക മേനോന്‍, അഞ്ജു എന്നിവരാണ് നായികമാരായെത്തുന്നത്. സാജു കൊടിയന്‍, പി.ജിംഷാര്‍ എന്നിവരാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. സന്തോഷ് അനിമയാണ് ഛായാഗ്രഹണം. കൈതപ്രം, ആലങ്കോട് ലീലാകൃഷ്ണന്‍, ഒ.എം കരവാരക്കുണ്ട്, ഉണ്ണികൃഷ്ണന്‍ വാര്യര്‍ എന്നിവരാണ് ഗാനമൊരുക്കിയിരിക്കുന്നത്. കൈതപ്രം വിശ്വനാഥന്‍, അഷ്റഫ് മഞ്ചേരി, പ്രദീപ് സാരണി തുടങ്ങിയവർ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു.

Advertisment