Advertisment

അപ്പസ്തോലിക സന്ദര്‍ശനം , മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് വെള്ളിയാഴ്ച ബേണില്‍ ദിവ്യബലി അര്‍പ്പിക്കും

New Update

publive-image

Advertisment

ബേണ്‍ .  സീറോമലബാര്‍ ക്രൈസ്തവ സമൂഹത്തിന്‍റെ വാര്‍ഷിക ധ്യാനം മാര്‍ച്ച് 23,24,25 തീയതികളില്‍ ബേണ്‍  വി. അന്തോനീസ്  ദേവാലയത്തില്‍ നടക്കും.   ഈ വര്‍ഷത്തെ വാര്‍ഷിക ധ്യാനം നയിക്കുന്നത് പ്രമുഖ   സുവിശേഷ  പ്രഘോഷകനും , മനശ്ശാസ്ത്ര വിദഗ്ദനുമായ   ഫാ . അനീഷ്‌ ഈറ്റക്കുന്നേലാണ് .

മാര്‍ച്ച് 23 വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മണി മുതല്‍ 8 മണി വരെയും 24 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെയും 25 ഞായറാഴ്ച 1.30 മണി മുതല്‍ രാത്രി 8 മണിവരെയുമാണ് ധ്യാന ശുശ്രൂഷകള്‍. വെള്ളിയാഴ്ച വൈകുന്നേരം 7  മണിക്ക്     അഭിവന്ദ്യ തിരുമേനിയുടെ  മുഖ്യകാര്‍മ്മികത്വത്തില്‍  ദിവ്യ ബാലിയര്‍പ്പിക്കുന്നതുമാണ് .

ക്രൈസ്തവ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വലിയ നോയമ്പുകാലത്തില്‍ പങ്കെടുത്ത്  ക്രൈസ്തവ സാക്ഷ്യം  നവീകരിക്കുന്നതിനും , വിശുദ്ധ വാരത്തിലേക്കും പീഡാനുഭവ ശുശ്രൂഷകളിലേക്കും ഒരുങ്ങുന്നതിനും  ,  ഫാ . അനീഷ്‌ ഈറ്റക്കുന്നേല്‍,  നയിക്കുന്ന  നോയിമ്പുകാല ധ്യാനത്തിലേക്ക്  ഏവരേയും  സ്നേഹപൂര്‍വ്വം  ക്ഷണിക്കുന്നതായി  സിറോ  മലബാര്‍  കോഡിനെറ്റര്‍ ഫാ. തോമസ്‌ പ്ലാപ്പള്ളി അറിയിച്ചു .

 

Advertisment