Advertisment

കോവിഡിനെതിരെ പൊരുതാൻ ആപ്പിളും ഗൂഗിളും ഒന്നിക്കുന്നു

author-image
ടെക് ഡസ്ക്
New Update
കോവിഡ് ബാധിതരായവരുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന മുന്നറിയിപ്പ് നല്‍കുന്ന സാങ്കേതിക വിദ്യയൊരുക്കാന്‍ ആപ്പിളും ഗൂഗിളും  സ്മാര്‍ട്ഫോണിലെ ബ്ലൂടൂത്ത് സിഗ്‌നലുകള്‍ ഉപയോഗിച്ചാണ് ഫോണ്‍ ഉടമ രോഗബാധയുണ്ടാവാനിടയുള്ള അകലത്തില്‍ രോഗിയുമായി ബന്ധമുണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്തുക. ആരിലെങ്കിലും പിന്നീട് രോഗം സ്ഥിരീകരിച്ചാല്‍ ആ വിവരം ഉപയോക്താക്കളെ അറിയിക്കും. ജിപിഎസ് വിവരങ്ങളോ വ്യക്തിവിവരങ്ങളോ ഇതിനായി ശേഖരിക്കില്ല.
Advertisment
publive-image

രണ്ട് കമ്പനികളും പൊതുജനാരോഗ്യ അധികാരികളില്‍ നിന്നുള്ള ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് ആന്‍ഡ്രോയിഡ്, ഐഒഎസ്,ഉപകരണങ്ങള്‍ക്കിടയില്‍ പരസ്പര പ്രവര്‍ത്തനക്ഷമത പ്രാപ്തമാക്കുന്ന എ.പി.ഐ പുറത്തിറക്കും. ഈ

ഔദ്യോഗിക അപ്ലിക്കേഷനുകള്‍ ഉപയോക്താക്കള്‍ക്ക് അതത് അപ്ലിക്കേഷന്‍ സ്റ്റോറുകള്‍ വഴി ഡൗണ്‍ലോഡ് ചെയ്യുന്നതിന് സാധിക്കും.

ആപ്പിളും ഗൂഗിളും വിശാലമായ ബ്ലൂടൂത്ത് അടിസ്ഥാനമാക്കിയുള്ള കോണ്‍ടാക്റ്റ് ട്രെയ്സിംഗ് പ്ലാറ്റ്‌ഫോം പ്രവര്‍ത്തനക്ഷമമാക്കുന്നതാണ് രണ്ടാം ഘട്ടം. ഇത് എപിഐയേക്കാള്‍ കൂടുതല്‍ ശക്തമായ പരിഹാരമാണ്,

രണ്ട് പേര്‍ നിശ്ചിത അകലത്തില്‍ നില്‍ക്കുമ്പോള്‍ അവരുടെ ഫോണുകള്‍ തമ്മില്‍ ബ്ലൂടൂത്തിലൂടെ ഓട്ടോമാറ്റിക് ആയി ഒരു രഹസ്യ ഐഡി കൈമാറ്റം ചെയ്യും. വരുന്ന 14 ദിവസം ഈ ഐഡികളുടെ സഞ്ചാരമാര്‍ഗം പരിശോധിക്കും. ഇങ്ങനെ രണ്ട് ഫോണുകളും തമ്മില്‍ ചിലവഴിച്ച സമയം, അകലം എന്നിവ പരിശോധിച്ച് രോഗബാധയുടെ സാധ്യത മുന്നറിയിപ്പ് നല്‍കും.

apple computer google google search
Advertisment