Advertisment

കൊവിഡ്; ഇന്ത്യയിലെ ആപ്പിൾ ഐഫോൺ ഉത്പാദനം കുത്തനെ കുറഞ്ഞു

author-image
ടെക് ഡസ്ക്
New Update

ചെന്നൈ: ഇന്ത്യയിലെ ഐഫോൺ ഉത്പാദനം കുത്തനെ കുറഞ്ഞുവെന്ന് റിപ്പോർട്ട്. റോയിട്ടേർസാണ് ആപ്പിളിന് വേണ്ടി ഐഫോണുകൾ നിർമിച്ചു നൽകുന്ന ഫോക്‌സ്‌കോൺ കമ്പനിയുടെ വൃത്തങ്ങളെ ഉദ്ധരിച്ച് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഫോക്‌സ്‌കോൺ കമ്പനിയുടെ ചെന്നൈയിലെ

പ്ലാൻറിൻറെ പ്രവർത്തനങ്ങൾ കൊവിഡിനാൽ താറുമാറായി എന്നാണ് റിപ്പോർട്ട്. ഇത് 50 ശതമാനം ഐഫോൺ നിർമ്മാണം കുറയുന്നതിലേക്ക് എത്തിയെന്നാണ് റിപ്പോർട്ട് പറയുന്നത്.

Advertisment

publive-image

ഇതുവരെ നൂറിലേറെ ജോലിക്കാർ പോസിറ്റീവായെന്ന് കമ്പനി റോയിട്ടേഴ്‌സ് പറയുന്നത്. ദക്ഷിണ തമിഴ്‌നാട്ടിലുള്ള ഫാക്ടറിയിലേക്ക് ഇപ്പോൾ പ്രവേശനം നൽകുന്നില്ല. മെയ് അവസാനം വരെ ഇങ്ങനെ തന്നെ തുടരാനാണ് കമ്പനിയുടെ തീരുമാനം. ഫാക്ടറിക്കുള്ളിലുള്ള ജോലിക്കാർക്ക്

വീടുകളിലേക്ക് പോകണമെങ്കിൽ പോകാം. പക്ഷേ തിരിച്ചു കയറ്റില്ലെന്ന നിലപാടിലാണ് ഫോക്‌സ്‌കോൺ എന്നാണ് വിവരം.

തായ്‌പെയ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഫോക്‌സ്‌കോണാണ് കരാടിസ്ഥാനത്തിൽ ഉപകരണങ്ങൾ നിർമിച്ച നൽകുന്ന കാര്യത്തിൽ ലോകത്തെ ഏറ്റവും വലിയ കമ്പനിയാണ്. ആപ്പിളിനായി ഉപകരണങ്ങൾ നിർമിച്ചു നൽകുന്ന ഏറ്റവും വലിയ കമ്പനിയും ഫോക്‌സ്‌കോൺ ആണ്.

APPLE IPHONE PRODUCTON
Advertisment