Advertisment

വീട്ടിൽ വളരെ എളുപ്പം തയ്യാറാക്കാവുന്ന ആപ്പിൾ ടീ

New Update

publive-image

Advertisment

ആപ്പിൾ കൊണ്ട് ജ്യൂസ് മാത്രമല്ല ചായയുണ്ടാക്കാന്‍ സാധിക്കും. നല്ല പോഷക​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ആപ്പിൾ ടീ. വീട്ടിൽ വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന ആപ്പിൾ ടീ ദിവസവും കുടിച്ചാലുള്ള ​ഗുണങ്ങളും നിരവധിയാണ്. ​

ആ​ന്‍റി​ഓ​ക്സി​ഡ​ന്‍റു​ക​ൾ,​​​ ​മ​ഗ്നീ​ഷ്യം,​ ​വൈ​റ്റ​മി​ൻ​ ​ബി,​ ​സി,​ ​ഇ,​ ​മ​ഗ്നീ​ഷ്യം,​ ​പൊ​ട്ടാ​സ്യം​ ​തു​ട​ങ്ങി​യ​വ​ ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും പ്രോ​സ്‌​റ്റേ​റ്റ് ​കാ​ൻ​സ​ർ,​​​ ​വാ​തം​ ​എ​ന്നി​വ​യെ​ ​ചെറു​ക്കുകയും ചെയ്യുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നു. ആപ്പിള്‍ ടീ കുടിയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും വരണ്ട ചർമ്മം ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യും.

publive-image

ഗ​ർ​ഭി​ണി​ക​ളും​ ​മു​ല​യൂ​ട്ടു​ന്ന​വ​രും​ ​ആ​പ്പി​ൾ​ ​ടീ​ ​കു​ടി​‌​ക്ക​രു​ത്. അ​ല​ർ​ജി​യു​ള്ള​വ​രും​ ​ആ​പ്പി​ൾ​ ​ടീ​ ​ഒഴി​വാ​ക്കു​ക.​ ​മ​രു​ന്നു​ക​ൾ​ ​ക​ഴി​ക്കു​ന്ന​വ​ർ​ ​ഡോ​ക്ട​റു​ടെ​ ​ഉ​പ​ദേ​ശം​ ​തേ​ട​ണം.​ ​ചി​ല​ ​മ​രു​ന്നു​ക​ളു​മാ​യി​ ​പ്ര​വ​ർ​ത്തി​ച്ച് ​പാ​ർ​ശ്വ​ഫ​ല​ങ്ങ​ളു​ണ്ടാ​ക്കാ​നി​ട​യു​ണ്ട്.

publive-image

ആപ്പിൾ ടീ തയ്യാറാക്കാവുന്ന വിധം:

ആദ്യം ഒ​രു​ ​ലി​റ്റ​ർ​ ​വെ​ള്ളം​ ​ന​ന്നാ​യി​ ​തി​ള​പ്പി​ക്കു​ക.​ ​മൂ​ന്ന് ​ആ​പ്പി​ൾ​ ​ക​ഴു​കി​ ​തൊ​ലി​ ​ക​ള​യാ​തെ,​​​ കു​രു​നീ​ക്കി​ ​ചെ​റി​യ​ ​ക​ഷ്ണ​ങ്ങ​ളാ​ക്കു​ക.​ ​ഇ​ത് ​ തി​ള​യ്ക്കു​ന്ന​ ​വെ​ള്ള​ത്തി​ൽ​ ​ചേ​ർ​ത്ത് ​വീ​ണ്ടും​ ​അ​ഞ്ച് ​മി​നി​റ്റു​ ​തി​ള​പ്പി​ച്ച​ ​ശേ​ഷം​ ​അ​ൽ​പം​ ​ഗ്രാ​മ്പൂ,​ ​ക​റു​വ​പ്പ​ട്ട,​ ​അ​ല്പം​ ​തേ​യി​ല​ ​എ​ന്നി​വ​ ​ചേ​ർ​ത്ത​ ​ശേ​ഷം വീ​ണ്ടും​ ​ഏ​ഴ് ​മി​നി​റ്റ് ​തി​ള​പ്പി​ക്കു​ക.​ ശേ​ഷം​ ​അ​രി​ച്ചെ​ടു​ത്ത് ​ഫ്രി​ഡ്ജി​ൽ​ ​വ​ച്ച് ​ഉ​പ​യോ​ഗി​ക്കാം.​

Advertisment