Advertisment

വിവരാവകാശ അപേക്ഷ കൊടുത്ത വ്യക്തിയെ കള്ളക്കേസിൽ കുടുക്കി ജയിലാക്കിയ എസ് .ഐ ക്ക് സി.ഐ ആയി പ്രൊമോഷൻ

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

തൃശൂർ: പള്ളിയിൽ നടന്ന തർക്കവുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമമനുസരിച്ച് അപേക്ഷ നൽകുകയും അതിനു കൃത്യസമയത്ത് മറുപടി നൽകാതിരുന്ന സബ് ഇൻസപെക്ടർക്ക് വിവരാവാ കാശക്കമ്മിഷൻ 5000 രൂപ പിഴ വിധിക്കുകയും ചെയ്തതിന്റെ വിരോധത്തിൽ പരാതിക്കാരനെ മനപ്പൂർവ്വം കള്ളക്കേസിൽ കുടുക്കി റിമാൻഡ് ചെയ്ത് 14 ദിവസം വരെ ജയിലിലാക്കുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാരനെന്ന് തെളിഞ്ഞ സബ് ഇൻസ്പെക്ടറാണ് ഇപ്പോൾ സർക്കിൾ ഇൻസ്പെക്ടറായി നിയമിതനായിരിക്കുന്നത്.

Advertisment

publive-image

തൃശൂർ ഒല്ലൂർ സ്വദേശി കോണിക്കര റപ്പായി എന്ന 59 കാരനെയാണ് 29.11.2016 ൽ അന്നത്തെ ഒല്ലൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന പ്രശാന്ത് ക്ലിന്റ് വ്യാജക്കേസിൽ കുടുക്കിയെന്നാണ് പരാതി.പള്ളിയിൽ നടന്ന തർക്കവുമായി ബന്ധപ്പെട്ട് പോലീസ് കൈക്കൊണ്ട നിയമനടപടികളെപ്പറ്റി വിവാരാവ കാശനിയമപ്രകാരം ഒല്ലൂർ എസ്.ഐ ക്ക് റപ്പായി നൽകിയ പരാതിക്ക് നിശ്ചിത സമയത്തിനുള്ളിൽ മറുപടി ലഭിക്കാഞ്ഞതിനെത്തുടർന്ന് സംസ്ഥാന വിവരാവകാശക്കമ്മീഷനിൽ നൽകിയ അപ്പീലിന്റെ അടിസ്ഥാനത്തിൽ മറുപടി നൽകാൻ കാലതാമസം വരുത്തിയ എസ് .ഐ പ്രശാന്ത് ക്ലിന്റിന് 5000 രൂപ പിഴ വിധിക്കുകയായിരുന്നു.

ഇതിൽ കുപിതനായ എസ്.ഐ ,മനപ്പൂർവ്വം തന്നെ കുടുക്കാൻവേണ്ടി മറ്റൊരു വ്യക്തിയെ താൻ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തി 29.11.2016 അർദ്ധരാത്രി അറസ്റ്റ് ചെയ്യുകയും മജിസ്‌ട്രേ റ്റിനുമുന്നിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു ജയിലിലടക്കുകയായിരുന്നുവെന്നും റപ്പായി ഡിജിപിക്കുo മുഖ്യമന്ത്രിക്കും,മനുഷ്യാവകാശകമ്മീഷനും ,നിയമസഭാ പെറ്റിഷൻ സമിതിക്കും നൽകിയ പരാതികളിൽപ്പറയുന്നു. തനിക്കു വാഹനമോടിക്കാനറിയില്ലെന്നും അതുകൊണ്ടുതന്നെ ഡ്രൈവിംഗ് ലൈസൻസ് ഇല്ലെന്നും റപ്പായി തൻ്റെ പരാതിയിൽ വ്യക്തമാക്കിയിരുന്നു.

publive-image

ഇതുമായി ബന്ധപെട്ട് തൃശൂർ റേഞ്ച് DIG .എസ്.സുരേന്ദ്രൻ IPS ൻറെ മേൽനോട്ടത്തിൽ തൃശൂർ സിറ്റി അഡീഷണൽ പോലീസ് സൂപ്രണ്ട് നടത്തിയ അന്വേഷണത്തിൽ , റപ്പായി നിരപരാധിയാണെന്ന് തെളിയുകയും, ഒല്ലൂർ എസ് .ഐ പ്രശാന്ത് ക്ലിന്റ് ഗുരുതരമായ കൃത്യവിലോപം, അച്ചടക്കലംഘനം, നിരുത്തരവാദിത്വം, പൊതുജനങ്ങൾക്കിടയിൽ പോലീസിന്റെ സൽപ്പേര് കളങ്കപ്പെടുത്തൽ എന്നീ കുറ്റങ്ങൾ നടത്തിയെന്നുമുള്ള അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എസ് .ഐ പ്രശാന്ത് ക്ലിന്റിന്റെ രണ്ടുവർഷത്തെ വേതനവർദ്ധനവ് തടഞ്ഞുകൊണ്ട് തൃശൂർ DIG .ഉത്തരവിടുകയുമായിരുന്നു.

നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണ് റപ്പായി എന്നാണ് പോലീസിൻ്റെ നിരന്തര പല്ലവി.എന്നാൽ ഇയാൾക്കെതിരെ ഒല്ലൂർ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതികളുടേയും, ഇയാൾ നൽകിയ പരാതികളുടേയും പകർപ്പുകൾ നൽകണമെന്നാവശ്യപ്പെട്ട വിവരാവകാശ അപേക്ഷ നൽകിയതിനു ശേഷം ഒല്ലൂർ പോലീസ് നിശബ്ദതയിലാണ്.റപ്പായിയുടെ നിരപരാധിത്വം ബോധ്യപ്പെട്ട മനുഷ്യാവകാശ പ്രവർത്തകനായ കെ.ജെ.ജോസ്പ്രകാശ് (കോട്ടയം) ആണ് ഒല്ലൂർ പോലീസിൻ്റെ നുണപ്രചരണം നിർത്തിയത്‌.

അതിനുശേഷം എസ് .ഐ നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ 04/10/2019 ൽ ദയാപരമായ സമീപനം സ്വീകരിച്ചുകൊണ്ട് വേതനവർദ്ധനവ് തടയുന്നത് 2 വർഷമെന്നത് ഒരു വർഷമാക്കി DIG കുറയ്ക്കുകയുണ്ടായി. ( 04/10/2019 ലെ ഉത്തരവിന്റെ പകർപ്പ് കാണുക)

publive-image

ഈ ഉത്തരവ് വന്ന് ഒരു വർഷംപോലും തികയുംമുൻപാണ് ഗുരുതരമായ കൃത്യവിലോപം നടത്തിയ ഒരുദ്യോഗസ്ഥന് പ്രൊമോഷൻ നൽകി സർക്കിൾ ഇൻസ്പെക്ടറായി അതിരപ്പള്ളി സ്റ്റേഷനിൽ നിയമിച്ചിരിക്കുന്നതെന്നതാണ്‌ അതിശയകരമായ വസ്തുത.ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനുപിന്നാലെ ഇക്കഴിഞ്ഞ മാർച്ച് 25 നായിരുന്നു നിയമനം.

ഇതുസംബന്ധമായി റപ്പായി നൽകിയ കേസ് ഹൈക്കോടതിയിൽ ഇപ്പോഴും നിലവിലിരിക്കുകയാണ്.

തൻ്റെ ഉന്നതരുമായുള്ള ബന്ധവും ,രാഷ്ട്രീയ സ്വാധീനത്തിൻ്റെ പിൻബലവും ,ലോക്ക് ഡൗൺ കാലയളവിലെ ജനങ്ങളുടെ പരിമിതികളും മുതലെടുത്താണ് പൂർണ്ണമായും കുറ്റക്കാരനെന്ന്‌ വകുപ്പുതല അന്വേഷണത്തിൽ തെളിഞ്ഞ ഈ പോലീസുദ്യോഗസ്ഥന്റെ പ്രൊമോഷനെന്നാണ് റപ്പായിയുടെ ആരോപണം..

application
Advertisment