Advertisment

വിഡ്ഢി ദിനത്തില്‍ പ്രവാസിയ്ക്ക് കൊറോണയെന്ന് വ്യാജപ്രചരണം; തിരുവനന്തപുരത്ത് നാല് പേര്‍ അറസ്റ്റില്‍

New Update

തിരുവനന്തപുരം: ഗള്‍ഫില്‍നിന്നു നാട്ടിലെത്തി വീട്ടില്‍ കൊറോണ നിരീക്ഷണത്തിലായിരുന്നയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതായി വ്യാജപ്രചാരണം നടത്തിയ നാലുപേരെ അറസ്റ്റുചെയ്തു.ചിറ്റിയൂര്‍ക്കോട് സ്വദേശികളായ മധു(50), രാമചന്ദ്രന്‍നായര്‍(57), രാജേന്ദ്രന്‍നായര്‍(59), രാധാകൃഷ്ണന്‍(56) എന്നിവരെയാണ് മലയിന്‍കീഴ് എസ്.ഐ. സൈജു അറസ്റ്റുചെയ്തത്.

Advertisment

publive-image

ഒന്നാം തീയതി ഏപ്രില്‍ ഫൂളാക്കാനായാണ് ഇവര്‍ പ്രവാസിയുടെ ബന്ധുക്കള്‍ക്ക് വ്യാജവിവരം നല്‍കിയത്.

ചിറ്റിയൂര്‍ക്കോട് സ്വദേശിയായ പ്രവാസി കഴിഞ്ഞ 12-നാണ് നാട്ടിലെത്തിയത്. ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിച്ചതനുസരിച്ച്‌ അന്നുമുതല്‍ ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലാണ്.

ബുധനാഴ്ച രാവിലെയാണ് ഇദ്ദേഹത്തിന്റെ ബന്ധുക്കളെ ഫോണില്‍ വിളിച്ച്‌ രോഗം സ്ഥിരീകരിച്ചതായി പ്രതികള്‍ അറിയിച്ചത്. പ്രവാസിയുടെ പരാതിയിലാണ് മലയിന്‍കീഴ് പോലീസ് തുടര്‍നടപടിയെടുത്തത്.

aprilfool day
Advertisment