Advertisment

അപു ജോൺ ജോസഫിന്റെ രാഷ്ട്രീയ പ്രവേശനം: യുവ തലമുറയ്ക്ക് ആവേശവും പ്രചോദനവും പകരുമെന്ന് പ്രവാസി കേരള കോൺ​ഗ്രസ് അയർലണ്ട് ജോസഫ്‌ വിഭാഗം

author-image
admin
New Update

publive-image

Advertisment

അയർലണ്ട്: കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ മാത്രം അറിയപ്പെട്ടിരുന്ന അപു ജോൺ ജോസഫ്‌ പാർട്ടിയുടെ മുൻനിരയിലേയ്ക്ക് വരുന്നത് ഏന്തുകൊണ്ടും ഉചിതമായ തീരുമാനമാണെന്ന് പ്രവാസി കേരള കോൺ​ഗ്രസ് അയർലണ്ട് ജോസഫ്‌ വിഭാഗം നേതൃ യോഗം വിലയിരുത്തി.

വിദ്യാസമ്പന്നനും കർഷകനും ആയ അപു ജോൺ ജോസഫ്‌ യുവതലമുറയ്ക് ആവേശവും പ്രചോദനവും ആവും എന്ന കാര്യത്തിൽ ഉറപ്പാണ്.

പിജെ ജോസഫിന്റെ‌ രാഷ്ട്രീയ കാര്യങ്ങൾ മാത്രം നോക്കിയിരുന്ന അപുവിന്റെ മുഖ്യധാര രാഷ്ട്രീയം കേരള കോൺഗ്രസ് ജോസഫ്‌ ഗ്രൂപ്പിന് ശക്തിപകരുമെന്നും നേതൃ യോഗം വിലയിരുത്തി.

യോഗത്തിന് കോഓർഡിനേറ്റർ സിബി ജോണി അടപ്പൂർ, ബിബിൻ മാത്യു കല്ലിടുക്കിൽ, വര്ഗീസ് തയ്യിൽ എന്നിവർ നേത്യത്വം കൊടുത്തു . യോഗത്തിൽ ഡൽഹിയിലെ കർഷക പ്രക്ഷോഭത്തിന് പിന്തുണ അർപ്പിയ്ക്കുകയും ചെയ്തു .

Advertisment