Advertisment

അറേബ്യൻ ഡ്രൈവേഴ്സ് അസോസിയേഷന്‍ രണ്ടാം വാര്‍ഷികാഘോഷം മാര്‍ച്ച്‌ 13ന് , ഗായകരായ അക്ബർ ഖാനും, അൻസാർ കൊച്ചിയും പങ്കെടുക്കും.

author-image
admin
New Update

ആഘോഷ പരിപാടിയില്‍ സൗദിയിൽ ഡ്രൈവിംഗ് ജോലിയില്‍  മുപ്പത് വർഷം പൂര്‍ത്തിയാക്കിയ അസോസിയേഷനിലെ അംഗങ്ങളെ ആദരിക്കും

Advertisment

റിയാദിലെ സാമൂഹിക ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന  അറേബ്യൻ ഡ്രൈവേഴ്സ് അസോസിയേഷന്‍റെ രണ്ടാം വാർഷികാഘോഷം " ഇശൽ അറേബ്യാ 2020"  മാർച്ച്‌ 13 ന് വെള്ളി യാഴ്ച  എക്സിറ്റ് എട്ടിലെ ദുർറ അൽ -മംലക ആഡിറ്റോറിയത്തിൽ വെച്ച് ആഘോഷിക്കും  പ്രശസ്ത  സിനിമാ  പിന്നണി ഗായകരായ അക്ബർ ഖാനും, അൻസാർ കൊച്ചിനും, ഷജീർ അബൂ ബക്കറും, ആശാ ഷിബുവും നേതൃത്വം കൊടുക്കുമെന്ന് ഭാരവാഹികള്‍ റിയാദില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

publive-image

അറേബ്യൻ ഡ്രൈവേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍

വാർഷികാഘോഷത്തോടനുബന്ധിച്ച് വൈകിട്ട് 4 മണിമുതൽ ആസ്റ്റർ സനദ് ഹോസ്പിറ്റലുമായി സഹകരിച്ച്  മെഡിക്കൽ ക്യാമ്പും, നോർക്ക റജിസ്ട്രേഷനും , പ്രവാസി ക്ഷേമനിധി റജിസ്ട്രേ ഷനും സംഘടിപ്പിക്കും മലയാളികളുടെ മനം കവർന്ന പിന്നണി ഗായകർ നയിക്കുന്ന ഇശൽ അറേബ്യാ 2020 സംഗീത വിരുന്നിനോടൊപ്പം സൗദിയിലെ പ്രമുഖ കലാകാരൻമാർ അവതരിപ്പി ക്കുന്ന നൃത്ത,  നൃത്ത്യങ്ങളും അരങ്ങേറും.

സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് രണ്ടു വർഷമായി റിയാദിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഡ്രൈവർമാരുടെ അസോസിയേഷനാണു അറേബ്യൻ ഡ്രൈവേഴ്സ്. സാമൂഹിക പ്രതിബദ്ധതയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് പ്രവർത്തിയ്ക്കുന്ന സംഘടന ചുരുങ്ങിയ കാലയളവിൽ തന്നെ  പത്തു ലക്ഷം രൂപയുടെ  ജീവകാരുണ്യ പ്രവർത്ത നങ്ങൾ ചെയ്തു  ചികിത്സ ധന സഹായവും,(കിഡ്നി മാറ്റി വെയ്ക്കൽ, ബ്രെയിൻ ട്യൂമർ, കരൾ മാറ്റൽ ശസ്ത്രക്രിയ ) സാധു വിവാഹ ധന സഹായവും, അശരണരായ കുട്ടികൾക്ക് ധനസഹാ യവും നൽകാൻ അസോസിയേഷനിലെ സുമനസ്സുകളായ അംഗങ്ങളുടെ ശ്രമ ഫലമായി സാധിച്ചതായി  ഭാരവാഹികള്‍ പറഞ്ഞു .

ആഘോഷത്തോടനുബന്ധിച്ച്  അസോസിയേഷനിലെ മുപ്പത് വർഷം സൗദിയിൽ ഡ്രൈവിംഗ് മേഖലയിൽ ജോലി ചെയ്ത അംഗങ്ങളെ സാംസ്കാരിക സമ്മേളനത്തില്‍ ആദരിക്കും.രണ്ടാം  വാർഷികത്തിന്റെ ഭാഗമായി 28-02-2020 വെള്ളിയാഴ്ച വൈകുന്നേരം 4 മണിമുതൽ റിയാദ് ഇന്ത്യന്‍ വടം വലി അസോസിയേഷനുമായി (riva) സഹകരിച്ച് വടം വലി മത്സരം സംഘടിപ്പിച്ചിട്ടുണ്ട് മത്സരം തൃശ്ശൂര്‍ എം.പി. ടി എന്‍ പ്രതാപന്‍ ഉത്ഘാടനം ചെയ്യും

വാര്‍ത്താസമ്മേളനത്തിൽ പ്രസിഡന്‍റ്  ജോർജ് തൃശൂർ, സെക്രട്ടറി മുഹമ്മദ്‌ ഷാ വെഞ്ഞാറമൂട് ട്രഷറർ ഷജീർ തിരുവനന്തപുരം,  പ്രോഗ്രാം കൺവീനർ ജോജു ജോസ് , മീഡിയ കോർഡിനേറ്റർ ഷാഫി മൂർക്കനാട് , വൈസ് പ്രസിഡന്റ്‌ റഫീഖ് തൃശൂർ, ജോയിന്റ് സെക്രട്ടറി മുസ്തഫ മഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു .

Advertisment