Advertisment

അറേബ്യന്‍ ഊട്ടുപുര മീറ്റ്‌ അപ്പും തീറ്റ മത്സരവും ആവേശമായി.

author-image
admin
Updated On
New Update

റിയാദ് : അറേബ്യൻ ഊട്ടുപുര വാട്സ്ആപ്പ് കൂട്ടായ്മ റിയാദിൽ സംഘടിപ്പിച്ച മീറ്റപ്പും തീറ്റ മത്സരവും പ്രവാസികൾക്കിടയിൽ ആവേശവും കൗതുകവുമുണർത്തി..

Advertisment

publive-image

റിയാദ് വാദി നമറില്‍ (എക്സിറ്റ് 24)വെള്ളിയാഴ്ച വൈകു ന്നേരം 5 മണിക്ക് മുത്തു കട്ടുപ്പാറയുടെ സ്വാഗത ത്തോടുകൂടി ആരംഭിച്ച പ്രോഗാമിൽ ഗ്രൂപ്പ്‌ അഡ്മിൻ ഹുസൈൻ ജമാലുദീൻ അധ്യക്ഷത വഹിച്ചു.

നിരവധി ടീവി, സ്റ്റേജ് ഷോകളിലൂടെ പ്രശസ്തനയ ഡാൻസ് കൊറിയോഗ്രഫറും പോൾ സ്റ്റാർ ഡാൻസ് അക്കാഡമി സൗദി കോഡിനേറ്റർ വിഷ്ണു വിജയൻ മീറ്റപ്പ് ഉത്ഘാടനം നിർവ ഹിച്ചു...

publive-image

ഗ്രൂപ്പിന്റെ ലോഗോ പ്രകാശനം മലബാർ അടുക്കള സൗദി കോഡിനേറ്റർ നൗഫിന സാബു , റിയാദ് കോഡിനേറ്റർ ലജ അഹദ് എന്നിവർ ചേർന്നു നിർവഹിച്ചു. ഫേസ്ബുക്ക് പേജ് ലോഗിൻ കർമ്മം സത്യം ഓൺലൈൻ സൗദി ബ്യൂറോ ചീഫും റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം സാംസ്ക്കാരിക വിഭാഗം കണ്‍വി നറുമായ   ജയൻ കൊടുങ്ങല്ലൂര്‍ നിർവഹിച്ചു..

publive-image

ഗ്രൂപ്പ്‌ മെമ്പർമാരുടെ ചായ സൽക്കാരത്തിന് ശേഷം 16 പേർ പങ്കെടുത്ത ആവേശം നിറഞ്ഞ തീറ്റ മത്സരത്തിൽ ഒന്നാം സ്ഥാനം സജീർ സമദും രണ്ടും മുന്നും സ്ഥാനങ്ങൾ കരീം, നവാസ് ഒപ്പീസ് എന്നിവർ സ്വന്തമാക്കി.. വിജയികൾക്ക് ഹിറാ റസ്റ്റോറന്റ് സ്പോൺസർ ചെയ്ത സമ്മാനങ്ങൾ കേൽകോ ഗ്രൂപ്പ്‌ ചെയർ മാൻ അഷ്‌കർ ,തറോല റെസ്റ്റോറന്റ് ഉടമ ഷംനാദ് എന്നിവർ നൽകി ....

publive-image

അഡ്മിൻ പാനലിലെമെമ്പർമാരായ അനസ് രാമഞ്ചിറ, അഫ്സൽ, ലുബൈബ്, ലിജിൻ, തസീബ് ഹുസൈൻ, മുത്തു കല്ലൂപ്പാറ, ഷമീർ ബാബു,  അനിൽ തംബുരു എന്നിവരാണ് പ്രോഗാമിന്റെ വിജത്തിന് ചുക്കാൻ പിടിച്ചത് ... പ്രോഗാമിൽ പങ്കെടുത്ത എല്ലാവർക്കും  ഗ്രൂപ്പ്‌ അഡിമിൻ ഷമീർബാബു നന്ദി പ്രകാശിപ്പിച്ചു.

Advertisment