Advertisment

അറേബ്യന്‍ അംഗന വാര്‍ഷികവും , ഡോ. എലിസബത്ത് സാംസണ് യാത്രയയപ്പും

author-image
admin
New Update

റിയാദ്: ഫ്രണ്ട്‌സ് ക്രിയേഷന്‍സ് വനിതാ വിഭാഗമായ അറേബ്യന്‍ അംഗന ഒന്നാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഉപരിപഠനാര്‍ഥം മലേഷ്യയിലേക്ക് പോകുന്ന ഗൈനക്കോളജിസ്റ്റ് ഡോ. എലിസബത്ത് സാംസണ് യാത്രയയപ്പും നല്‍കി. സാംസ്‌കാരിക സമ്മേളനം അല്‍ ഹുദ ഗ്രൂപ്പ് ഓഫ് സ്‌കൂള്‍ ചെയര്‍മാന്‍ ഡോ. ടി പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

അറേബ്യന്‍ അംഗന ഒന്നാം വാര്‍ഷികം ഡോ. ടി പി മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.

സാമൂഹിക, സാംസ്‌കാരിക രംഗത്ത് നിറ സാിധ്യമായ കെ എസ് എ അംഗന സ്ത്രീ ശാക്തീകരണം ഉള്‍പ്പെടെ മികച്ച സംഭാവനകളാണ് പ്രവാസി സമൂഹത്തിന് സമര്‍പ്പിച്ചിട്ടുളളതെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ഷക്കീല വഹാബ് അധ്യക്ഷത വഹിച്ചു. സൗദി പൗരപ്രമുഖനും ഗായകനുമായ ഹാഷിം അബ്ബാസ് മുഖ്യാതിഥിയായിരുന്നു. ഡോ. എലിസബത്തിനുളള ഉപഹാരം പത്മിനി യു. നായര്‍ സമ്മാനിച്ചു. സജ്‌ന സലിം പൊന്നാട അണിയിച്ചു. വിവിധ സംഘടനാ പ്രതിനിധികളും ഡോ. എലിസബത്തിന് ഉപഹാരം നല്‍കി ആദരിച്ചു.

publive-image

ദീപ ജയകുമാര്‍ (നവോദയ), ഫൗസിയ (ഇവ), ഷാലിമ (കലാഭവന്‍), ആനി സാമുവല്‍ (ക്ഷമ), നദീറ ഷംസ് (കെ എം സി സി വനിതാ വിംഗ്), നൗഫിന സാബു (മലബാര്‍ അടുക്കള), നാസിയ (മലയാളി മങ്ക), ലാലി സജീവ് (ടെക്‌സ), ഇബ്രാഹിം സുബ്ഹാന്‍, ഷിഹാബ്, നാസര്‍ കാരന്തൂര്‍, ബഷീര്‍ പാങ്ങോട്, വി ജെ നസ്രുധീന്‍, ജയന്‍ കൊടുങ്ങല്ലൂര്‍ , നിബു വര്‍ഗീസ്, അബ്ദുല്ല വല്ലാഞ്ചിറ, ലാജ അഹദ്, എിര്‍ ആശംസകള്‍ നേര്‍ന്നു.

publive-image

വയലിനിസ്റ്റ് ബാലഭാസ്‌കറിനോടുളള ആദര സൂചകമായി റീന കൃഷ്ണകുമാര്‍ ചി'പ്പെടുത്തിയ സംഗീത ശില്പം, നൃത്ത നൃത്യങ്ങള്‍ എിവക്ക് പുറമെ വിവിധ കലാപരിപാടികളും അരങ്ങേറി. സുബി സുനില്‍ സ്വാഗതം പറഞ്ഞു. സജിന്‍ നിഷാന്‍ അവതാരകനായിരുന്നു.

publive-image

Advertisment