Advertisment

അറേബ്യൻ ഡ്രൈവേഴ്സ് അസോസിയേഷന്റെ ഒന്നാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു .

author-image
admin
Updated On
New Update

റിയാദ് : റിയാദിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകാനും പ്രവാസി ഡ്രൈവർമാരുടെ ക്ഷേമത്തിന് മാതൃകാ പരമായ പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കാനും രൂപീകരിച്ച ഡ്രൈവർമാരുടെ കൂട്ടായ്മ ആയ അറേബ്യൻ ഡ്രൈവേഴ്സ് അസോസിയേഷന്റെ ഒന്നാം വാർഷിക ആഘോഷത്തിന്റെ ഭാഗം ആയി വിവിധ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നു രക്തദാന ക്യാമ്പും, ഫുഡ്‌ബോൾ മേള, ക്രിക്കറ്റ് മാമാങ്കം, ചിത്രരചന മത്സരം, ഇശൽ അറേബ്യാ സംഗീത നിശയും നടത്തപ്പെടുന്നു.

Advertisment

publive-image

ഫെബ്രുവരി 21& 22 തീയതികളിൽ 24 പ്രമുഖ ടീംമുകൾ മാറ്റുരക്കുന്ന റജബ് കാർഗോ വിന്നേഴ്സ് കപ്പിനുവേണ്ടിയും, ബദറുദീൻ ഓയിൽ ചേഞ്ച്‌ നസ്റിയ റണ്ണേഴ്‌സ് കപ്പിന് വേണ്ടിയുള്ള സെവൻസ് ഫുട്ബാൾ മേള അൽ ഖർജ് റോഡിൽ ഉള്ള ഓൾഡ്‌ സനയ്യ അൽ ഈസ്‌ഖാൻ ഗ്രൗണ്ടിൽ വ്യാഴം, വെള്ളി ദിനങ്ങളിൽ നടത്തപെടും

മാർച്ച്‌ 1 & 8 തീയതികളിൽ നടക്കുന്ന ക്രിക്കറ്റ്‌ മാമാങ്കത്തിൽ റിയാദിലെ പ്രമുഖരായ എട്ടു ടീമുകൾ സുലൈ അൽ ജസീറ മാസ്റ്റേഴ്സ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ മാറ്റുരക്കുന്നു. മാർച്ച്‌ 29 വെള്ളിയാഴ്ച ഉച്ചക്ക് 2മണിമുതൽ കുട്ടികളുടെ ചിത്ര രചനാ മത്സരം കിൻഡർ ഗാർട്ടൻ, സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ഫഹ്സ് ദൗരിക്കടുത്തുള്ള ദുറ അൽ മംലക ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും

മാർച്ച്‌ 29ന് വൈകിട്ടു 6മണിക്ക് ആരംഭിക്കുന്ന കലാ പരിപാടികൾക്ക് പ്രമുഖ പിന്നണി ഗായകൻ  നജീബ് അർഷാദ് നയിക്കുന്ന ഗാനമേള, റിയാദിലെ കലാകാരൻമാർ അണിനിരക്കുന്ന  വിവിധ കലാപരിപാടികൾ, റിയാദിലെ സാമൂഹിക, സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തകരും വിശിഷ്‌ട വ്യക്തികളും പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം തുടങ്ങിയവ അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു

പരിപാടികളുടെ നടത്തിപ്പിനായി വിവിധ സംഘാടക സമിതിയെയും തെരഞ്ഞെടുത്തു  സംഘാടക സമിതി അംഗങ്ങളായ  സാബു ഫിലിപ്പ്(മുഖ്യ രക്ഷാധികാരി),   ജോർജ് തൃശ്ശൂർ (പ്രസിഡന്റ്), മുഹമ്മദ്‌ ഷാ വെഞ്ഞാറമൂട്(സെക്രട്ടറി) , ജോജു തൃശ്ശൂർ(കൺവീനർ), സജീർ തിരുവനന്തപുരം (ട്രഷറർ),  മുസ്തഫ മഞ്ചേരി (ട്രഷറർ), ഷാഫി മൂർക്കനാട് (മീഡിയ), റഫീഖ് തൃശ്ശൂർ (ജീവകാരുണ്യ വിഭാഗം), അയ്യൂബ് ആലുവ (സ്പോർട്സ് വിഭാഗം), ഫൈസൽ പൊന്നാനി (ക്രിക്കറ്റ്‌ കമ്മിറ്റി ചെയർമാൻ), ബാദുഷ പാലക്കാട്‌ (ഫുട്ബാൾ കമ്മിറ്റി ചെയർമാൻ )

Advertisment