Advertisment

ഡല്‍ഹിയില്‍ കൊവിഡ് വര്‍ധിക്കുന്നു; മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് പിഴ 2000 ആക്കി ഉയര്‍ത്തി

New Update

ഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് കുതിക്കുമ്പോള്‍ കടിഞ്ഞാണിടാന്‍ പുതിയനീക്കവുമായി കെജ്‌രിവാള്‍ സര്‍ക്കാര്‍. മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ പിഴ 500 രൂപയില്‍ നിന്ന് 2000 ആക്കി ഉയര്‍ത്തി. സംസ്ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ജനങ്ങള്‍ മാസ്‌ക്ക് ധരിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

Advertisment

publive-image

മത, സാമൂഹ്യ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും മറ്റ് പ്രസ്ഥാനങ്ങളും ജനങ്ങള്‍ക്ക് മാസ്‌ക്ക് വിതരണം ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഡല്‍ഹിയിലെ രോഗവ്യാപന തോത് അനിയന്ത്രിതമായി വര്‍ദ്ധിച്ചതോടെ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ചേരില്ലെന്നാണ് റിപ്പോര്‍ട്ട്.

ഇത്തവണത്തെ ഛാത് പൂജ ആഘോഷം വീടുകളിലാക്കണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കുളം, തടാകം, നദികള്‍ തുടങ്ങിയ പൊതുഇടങ്ങളില്‍ പൂജ നിരോധിച്ചെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി വ്യാഴാഴ്ച (ഇന്ന്) രാവിലെ മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ച് ചേര്‍ത്തിരുന്നു.

രാഷ്ട്രീയം കളിക്കാനുള്ള സമയമല്ല ഇതെന്നും ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് സംസ്ഥാനം കടന്ന് പോകുന്നതെന്നും ജനങ്ങളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിച്ചു. എല്ലാവരും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ പിന്തുണയ്ക്കുകയും ചെയ്തു.

aravind kejriwal
Advertisment