പശുവിന്റെ പേരില്‍ വോട്ടു ചോദിക്കുന്നത് കൊള്ളാം പക്ഷേ അവയ്ക്ക് വൈക്കോല്‍ നല്‍കണം…ആം ആദ്മി പാര്‍ട്ടി പശുവിനെ പരിപാലിക്കുമെങ്കിലും പേരില്‍ വോട്ടു ചോദിക്കില്ലെന്നും അരവിന്ദ് കേജ്‌റിവാള്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, January 12, 2019

ന്യൂദല്‍ഹി: പശുവിന്റെ പേരില്‍ തെരഞ്ഞെടുപ്പില്‍ വോട്ടു ചോദിക്കുന്നവര്‍ അവയ്ക്ക് വൈക്കോല്‍ നല്‍കാനും ശ്രദ്ധിക്കണമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ആം ആദ്മി പാര്‍ട്ടി പശുവിനെ പരിപാലിക്കുമെങ്കിലും പേരില്‍ വോട്ടു ചോദിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ബി.ജെ.പിയുടെ കീഴിലുള്ള ദല്‍ഹി മുനിസിപ്പള്‍ കോര്‍പറേഷന്‍ ബാവനയിലെ ഗോശാലകളിലേക്കുള്ള ഫണ്ട് രണ്ടു വര്‍ഷമായി നല്‍കുന്നില്ലെന്നും കെജ്രിവാള്‍ പറഞ്ഞു. വികസന മന്ത്രി ഗോപാല്‍ രവിയോടൊപ്പം ബാവനയിലെ ശ്രീ കൃഷ്ണ ഗോശാല സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ രണ്ടു വര്‍ഷമായി ദല്‍ഹി മുനിസിപ്പള്‍ കോര്‍പ്പറേഷന്‍ തങ്ങള്‍ക്ക് കഴിഞ്ഞ രണ്ടു വര്‍ഷമായി ഫണ്ട് അനുവദിക്കുന്നില്ലെന്ന് ഗോശാല അധികൃതര്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. ദല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലാണ്.

‘പശുവിന്റെ പേരില്‍ വോട്ടു ചോദിക്കുന്നവര്‍ അവയ്ക്ക് വൈക്കോലും ന്ല്‍കാന്‍ ശ്രദ്ധിക്കണം. അവര്‍ക്ക് പശുവിന്റെ പേരില്‍ വോട്ടു ലഭിക്കുന്നുണ്ട്. എന്നാല്‍ അവര്‍ പശുക്കള്‍ക്ക് ഭക്ഷണം നല്‍കുന്നില്ല, അത് ശരിയല്ല. പശുവിനെ ചൊല്ലി രാഷ്ട്രീയം കളിക്കാന്‍ പാടില്ല’- കെജ്രിവാള്‍ വ്യക്തമാക്കി.

×