Advertisment

നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ്ഘടനയെ തകര്‍ത്തെന്ന് മോഡിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍. ബിജെപിക്ക് തിരിച്ചടി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് കനത്ത ആഘാതമായെന്ന വിമര്‍ശനവുമായി പ്രധാനമന്ത്രി മോഡിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ രംഗത്ത്. പ്രധാനമന്ത്രിയെ വെട്ടിലാക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. നോട്ട് നിരോധനത്തിന് മുമ്പ് സാമ്പത്തിക വളര്‍ച്ചാ നിരക്ക് 8 ശതമാനമായിരുന്നത്, നോട്ട് നിരോധനത്തിന് ശേഷം ഏഴ് പാദങ്ങളില്‍ 6.8 ശതമാനമായി താഴ്ന്നുവെന്ന് അദ്ദേഹം പറയുന്നു.

ഇത് ആദ്യമായാണ് അദ്ദേഹം നോട്ട് നിരോധനത്തെക്കുറിച്ച് മൗനം വെടിയുന്നത്. പുസ്തകത്തിലെ ദ ടൂ പസില്‍സ് ഓഫ് ഡീമോണിറൈസേഷന്‍ എന്ന അധ്യായത്തിലാണ് വിമര്‍ശനം.

ഓഫ് കൗണ്‍സല്‍: ദ ചലഞ്ചസ് ഓഫ് ദ മോഡി-ജെയ്റ്റ്‌ലി എക്കണോമി എന്ന പുതിയ പുസ്തകത്തിലാണ് വിമര്‍ശനം. നാല് വര്‍ഷം മോഡിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യന്‍ ഈ വര്‍ഷം ആദ്യമാണ് സ്ഥാനമൊഴിഞ്ഞത്.

നോട്ട് നിരോധനം തീരുമാനിക്കുന്നതിന് മുമ്പ് മുഖ്യസാമ്പത്തിക ഉപദേഷ്ടാവുമായി കേന്ദ്രസര്‍ക്കാര്‍ ആലോച്ചിരുന്നില്ലെന്ന് അന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നതാണ്.

പ്രചാരത്തിലുണ്ടായിരുന്ന 86 ശതമാനം നോട്ടുകള്‍ നിരോധിച്ച നടപടി സാമ്പകത്തിക വളര്‍ച്ചയെ പിന്നോട്ടടിക്കുന്നതില്‍ ആക്കം കൂട്ടി. വളര്‍ച്ചാ നിരക്ക് കുറഞ്ഞതിന് പിന്നില്‍ മറ്റ് കാരണങ്ങളുമുണ്ടെങ്കിലും അതിന്റെ ആക്കം കൂട്ടിയത് നോട്ട് നിരോധനമാണെന്ന് അരവിന്ദ് സുബ്രഹ്മണ്യന്‍ ചൂണ്ടിക്കാട്ടി.

modi flop rs
Advertisment