Advertisment

വെളിപ്പെടുത്തലുകളുടെ പേരില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ തനിക്കൊന്നുമില്ലെന്ന് അര്‍ച്ചന പത്മിനി; സിനിമ തനിക്ക് നിര്‍ബന്ധമില്ലെന്നും അർച്ചന

author-image
ഫിലിം ഡസ്ക്
New Update

Image result for archana padmini

മമ്മൂട്ടി ചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ യുടെ സെറ്റില്‍ വെച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷെറിന്‍ തന്നോട് ലൈംഗിക ദുരുദ്ദേശത്തോടെ പെരുമാറിയെന്ന സിനിമാ പ്രവര്‍ത്തക അര്‍ച്ചനയുടെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴി തെളിച്ചത്. വെളിപ്പെടുത്തലുകളുടെ പേരില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ തനിക്കൊന്നുമില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ അര്‍ച്ചന. മനോരമയുമായുള്ള അഭിമുഖത്തിലാണ് ഇവര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

Image result for archana padmini

പ്രസ് മീറ്റിന്റെ അന്നു രാവിലെ ഒരാള്‍ വിളിച്ചു ഒരു പ്രൊജക്ട് ചര്‍ച്ച ചെയ്തിരുന്നതാണ്. വൈകുന്നേരത്തിനു ശേഷം അയാളെ കുറിച്ച് ഒരു വിവരവുമില്ല. സ്വാഭാവികമായി പുതിയ ജോലികളുണ്ടാകാന്‍ സാധ്യത കുറവാണ്. എന്നെ സംബന്ധിച്ചിടത്തോളം അതൊരു വലിയ കാര്യമല്ല.

Image result for archana padmini

എനിക്ക് സ്വതന്ത്ര സിനിമകളോടാണ് താത്പര്യം. താരസിനിമകളോട് പ്രത്യേക പ്രതിപത്തിയില്ല. അത് ആസ്വദിക്കാറുമില്ല. ആ സിനിമകളില്‍ അഭിനയിക്കുക എന്നത് സാമ്പത്തികമായി പിടിച്ചു നില്‍ക്കാന്‍ വേണ്ടി മാത്രം ചെയ്യുന്നതാണ്. അത്തരം സിനിമകളുടെ ഭാഗമാകണമെന്ന് നിര്‍ബന്ധമൊന്നുമില്ല. അതുകൊണ്ട് എന്നെയിത് ബാധിക്കില്ല. അര്‍ച്ചന പറയുന്നു.

Image result for archana padmini

സിനിമ തനിക്ക് നിര്‍ബന്ധമല്ലെന്നും ഈ രംഗത്ത് തന്നെ പിടിച്ച് നില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തികള്‍ക്കാണ് തുറന്നു പറയാന്‍ വിമുഖത വരേണ്ടതെന്നും അര്‍ച്ചന വ്യക്തമാക്കി. സിനിമ എനിക്ക് നിര്‍ബന്ധമില്ല. സിനിമ ചെയ്യണമെന്ന് തീവ്രമായി ആഗ്രഹിക്കുന്ന, നിര്‍ബന്ധമുള്ള നിരവധി പേരുണ്ട്. സിനിമയില്‍ മാത്രം നില്‍ക്കാന്‍ ആഗ്രഹമുള്ള വ്യക്തികളെ സംബന്ധിച്ചിടത്തോളം ഇങ്ങനെ തുറന്നു പറയാന്‍ ബുദ്ധിമുട്ടാണ്. എനിക്ക് പ്രവര്‍ത്തിക്കാന്‍ മറ്റൊരിടമുണ്ട്.

Image result for archana padmini

കേരളത്തിലെ ചലച്ചിത്രോത്സവങ്ങളുമായി ബന്ധപ്പെട്ട് വേറൊരു സാംസ്കാരിക ഇടത്തില്‍ നില്‍ക്കുന്ന വ്യക്തിയാണ് ഞാന്‍. എന്നാല്‍, ശക്തമായ ഒരു നിലപാട് എടുത്ത സ്ത്രീ എന്റെ സിനിമയില്‍ വേണമെന്ന് തോന്നുന്ന ഒരു ഡയറക്ടറോ നിര്‍മാതാവോ വിളിക്കുകയാണെങ്കില്‍ ഞാന്‍ അതു ചെയ്യും.

Advertisment