Advertisment

പുരുഷന്‍മാര്‍ വളരെ ലാഘവത്തോടെ പറയുന്ന സ്വയംഭോഗം ഇന്നും സ്ത്രീകള്‍ക്ക് വിലക്കപ്പെട്ട കനിയാണ്...വളരെ ഈസിയായിട്ടാണ് പുരുഷന്‍മാര്‍ സ്വയംഭോഗത്തെ കുറിച്ച് പറയുന്നത്...സ്വയംഭോഗത്തെക്കുറിച്ച് ബ്ലോഗെഴുതി നടി അര്‍ച്ചന കവി

author-image
admin
Updated On
New Update

ആരും തുറന്ന് പറയാന്‍ മടിക്കുന്ന തൊട്ടാല്‍ പൊളളുന്ന ഒരു വിഷയത്തിലാണ് നടി അര്‍ച്ചന കവി ബ്ലോഗെഴുത്ത് നടത്തിയിരിക്കുന്നത്. സ്വയംഭോഗത്തെക്കുറിച്ചാണ് നടി ബ്ലോഗിലൂടെ പങ്ക് വെച്ചത്. ആരാധകര്‍ നടിയുടെ ഇത്തരത്തിലുളള ഒരു സമീപനത്തോട് ആദ്യമെന്ന് ഞെട്ടി അത്ഭുതപ്പെട്ടെങ്കിലും ബ്ലോഗിലെ ഉളള് തുറന്നുളള എഴുത്തിന് വലിയ പ്രതികരണമാണ് നല്‍കിയത്.publive-image

Advertisment

ഭര്‍ത്താവും സുഹൃത്തുക്കളുമായുള്ള ചര്‍ച്ചയുടെ പരിസമാപ്തി എന്ന വിധമാണ് ബ്ലോഗെഴുത്തെന്നും നടി വ്യക്തമാക്കുന്നു.

തന്റെ കാഴ്ചപ്പാടിലുളള സംഭവം എന്നുളള ആമുഖത്തോടെയാണ് സ്വയംഭോഗ ചര്‍ച്ചയെ കുറിച്ച് താരം തുടങ്ങിയിരിക്കുന്നത്. ഏതു സംഭവത്തിനും മൂന്ന് കാഴ്ചപ്പാടുകളുണ്ട്. ഒന്ന് എന്റേത് മറ്റൊന്ന് നിന്റേത് മൂന്നാമത്തത് യാഥാര്‍ഥ്യം. ഈ ഒരു സംഭവം എന്റെ കാഴ്ചപ്പാടിലൂടെയാണ് താന്‍ വിവരിക്കുന്നതെന്നും അര്‍ച്ചന ആമുഖമായി കുറിച്ചു. ഇതിനു ശേഷമാണ് താരം ടോപ്പിക്കിലേയ്ക്ക് കടക്കുന്നത്.

വിചിത്രമായ സ്ഥലങ്ങളില്‍വെച്ച് സ്വയംഭോഗം ചെയ്ത കഥകള്‍ തന്റെ സുഹൃത്തുക്കള്‍ എത്ര ലാഘവത്തോടെയാണ് തുറന്നു പറഞ്ഞത്. അവരുടെ തുറന്നു പറച്ചിലുകള്‍ തന്നില്‍ അസ്വസ്ഥതയല്ല അത്ഭുതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും താരം പറഞ്ഞു. വളരെ ഈസിയായിട്ടാണ് പുരുഷന്‍മാര്‍ ഇത്തരം കാര്യങ്ങള്‍ പങ്കുവെയ്ക്കുന്നതെന്നു അര്‍ച്ചന ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഇത്തരം ചര്‍ച്ചക്കിടയില്‍ ഇന്നത്തെ കാലത്ത് ജീവിക്കുന്ന പുരോഗമനവാദിയായി സ്ത്രീ എന്ന നിലയില്‍ കൂളാണ് ഇരിക്കേണ്ടി വന്നെന്നും അര്‍ച്ച പറയുന്നുണ്ട്.

രണ്ട് പുരുഷന്മാര്‍ ഈ വിഷയത്തെ കുറിച്ച് വളരെ ലാഘവത്തോടെ സംസാരിക്കുന്നുണ്ട്. എന്നാല്‍ ഒരു സ്ത്രീയും പുരുഷനും ഇതിനെ കുറിച്ച് ഒരുക്കില്‍ പോലും ചര്‍ച്ച ചെയ്യുന്നതിനെ കുറിച്ച് കേട്ടിട്ടില്ല. പുരുഷന്മാര്‍ വളരെ ലാഘവത്തോടെ പറയുന്ന സ്വയംഭോഗം ഇന്നും സ്ത്രീകള്‍ക്ക് വിലക്കപ്പെട്ട കനിയാണ്. അതേസമയം ആര്‍ത്തവത്തെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന താന്‍ പോലും ഈ വിഷയത്തില്‍ എന്ത് സംസാരിക്കണമെന്ന് ചിന്തിച്ചിട്ട് പോലുമില്ലെന്ന് അര്‍ച്ചന ബ്ലോഗില്‍ കുറിയ്ക്കുന്നു.

ബ്ലോഗിനോട് ആരാധകരുടെ വലിയ പ്രതികരണമാണ് ലഭിച്ചത്. ആകാംക്ഷ സൃഷ്ടിക്കുന്ന വിധമാണ് ബ്ലോഗ് അവസാനിപ്പിച്ചതെന്നും നടിയുടെ അനുഭവം കേള്‍ക്കാന്‍ കാത്തിരിക്കുകയാണെന്നുമൊക്കെ ചിലര്‍ മറുപടി എഴുതിയിട്ടുണ്ട്. അടുത്ത ഭാഗത്തിനായുളള കാത്തിരിപ്പിലാണെന്നും ആരാധകര്‍.

Advertisment