Advertisment

ജനങ്ങളെ ആത്മീയമായി അനുധാവനം ചെയ്യുക എന്നത് ഈ കാലഘട്ടത്തിൽ സഭയുടെ ഏറ്റവും വലിയ ഉത്തരവാദിത്വം എന്ന് ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണി കുളങ്ങര

New Update

ന്യൂഡല്‍ഹി: ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുള തന്റെ മെത്രാഭിഷേകത്തിന്റെ എട്ടാമത് വാർഷികം ആഘോഷിച്ചു. ഇത് പ്രാർത്ഥനയൽ ഐക്യപ്പെട്ട് മനുഷ്യ വംശം മുഴുവനു ഒന്നായി അതിജീവനത്തിന്റെ പാതയിൽ മുന്നേറണ്ട സമയമാണെന്ന് ആർച്ച്ബിഷപ്പ് പ്രസ്താവിച്ചു . പ്രതിസന്ധിയുടെ ഈ കാലഘട്ടത്തിൽ ജനങ്ങളെ പ്രാർത്ഥനയിൽ ശക്തിപ്പെടുത്തുകയും അവരെ ആത്മീയമായി അനുദ്ധാവനം ചെയ്യുകയും ചെയ്യുക എന്നതാണ് സഭയുടെ ഏറ്റവും വലിയ ഉത്തരവാദിത്വം എന്നും അദ്ദേഹം പറഞ്ഞു.

publive-image

തന്റെ മെത്രാഭിഷേകത്തിന്റെ വാർഷിക ദിനത്തിൽ ട്രൂത്ത് ടൈഡിംഗ് സ് എന്ന യൂട്യൂബ് ചാനലിലൂടെ തൽസമയം സംപ്രേഷണം ചെയ്യപ്പെടുന്ന തന്റെ ദിവ്യബലിയിൽ രൂപത മുഴുവനെയും ഒരു കുടുംബമായിട്ട് പങ്കു കൊള്ളുവാനും പ്രാർത്ഥനയിൽ ഐക്യ പെടുവാനും അദ്ദേഹം ആഹ്വാനം ചെയ്തു. മെത്രാഭിഷേകത്തിന്റെ എട്ടാം വാർഷിക ദിനത്തിൽ ആർച്ച്ബിഷപ്പ് കുര്യാ കോസ് ഭരണി കുളങ്ങരയെ ബിഷപ്പ് ജോസ് പുത്തൻ വീട്ടിൽ അനുമോദിക്കുന്നു.

archbishop kurikose
Advertisment