Advertisment

അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജ് ത്രീയിൽ ട്രിപ്പിൾ സ്വർണം നേടിയതിന് പിന്നാലെ ഇന്ത്യൻ താരം ദീപികാ കുമാരി ലോക റാങ്കിങ്ങിൽ ഒന്നാമത്

New Update

publive-image

പാരിസ്: അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജ് ത്രീയിൽ ട്രിപ്പിൾ സ്വർണം നേടിയതിന് പിന്നാലെ ഇന്ത്യൻ താരം ദീപികാ കുമാരി വനിതാ സിംഗിൾസ് റീക്കർവ് വിഭാഗത്തിൽ ലോക റാങ്കിങ്ങിൽ ഒന്നാമത്. ഇതിന് മുമ്പ് 2012-ൽ ദീപികാ ഒന്നാം റാങ്കിലെത്തിയിരുന്നു.

പാരിസിൽ നടക്കുന്ന ലോകകപ്പിൽ വനിതാ സിംഗിൾസ്, വനിതാ ടീം, മിക്സഡ് ടീം റീക്കർവ് വിഭാഗങ്ങളിലാണ് ദീപിക സ്വർണത്തിലേക്ക് അമ്പെയ്തത്. ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയ ഇന്ത്യൻ അമ്പെയ്ത്ത് ടീമിലെ ഏക വനിതാ താരമാണ് ദീപികാ കുമാരി.

world cup olympics archery deepika kumari
Advertisment