Advertisment

കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ ചൂട് 50 ഡിഗ്രി സെല്‍ഷ്യസ് കടന്നു

New Update

കുവൈറ്റ് : കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ ചൂട് 50 ഡിഗ്രി സെല്‍ഷ്യസ് കടന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 12 വര്‍ഷമായി കുവൈറ്റില്‍ ഉയര്‍ന്ന താപനിലയാണ് റെക്കോര്‍ഡ് ചെയ്തുവരുന്നതെന്ന് സിവില്‍ ഏവിയേഷന്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി.

Advertisment

publive-image

കുവൈറ്റില്‍ 2006 മുതല്‍ 2019 വരെയുള്ള കാലയളവില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണെന്ന് കുവൈറ്റ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ മെട്രോളജി ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ ഡോ ഹസ്സാന്‍ ദാഷ്ടി പറഞ്ഞു.

കുവൈറ്റില്‍ കഴിഞ്ഞ 12 വര്‍ഷവും ഏറ്റവും കൂടുതല് താപനില രേഖപ്പെടുത്തിയത് മിത്രിബ പ്രദേശത്തായിരുന്നു .

236 തവണയാണ് ഇവിടെ രാജ്യത്തെ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത്. സുലൈബിയ പ്രദേശമാണ് രണ്ടാമത്. ഇവിടെ 160 തവണ കൂടിയ ചൂട് രേഖപ്പെടുത്തി.

kuwait kuwait latest
Advertisment