സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ഫുട്‌ബോള്‍ മിശിഹാ ലയണല്‍ മെസ്സി കളം നിറഞ്ഞ് കളിച്ച മത്സരത്തില്‍ നൈജീരിയയെ അര്‍ജന്റീന പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ലോകകപ്പില്‍ അര്‍ജന്റീനയുടെ വിജയം. പതിനാലാം മിനുട്ടില്‍ മെസ്സി നേടിയ ഗോളാണ് അര്‍ജന്റീനയ്ക്ക് വിജയം സമ്മാനിച്ചത്.
ഇതോടെ നിര്‍ണായക മത്സരത്തില്‍ നൈജീരിയയെ ഒന്നിനെതിരെ രണ്ട്ഗോളിന് കീഴടക്കി അര്‍ജന്റീന ലോകകപ്പ് ഫുട്ബോളില്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു. ലയണല്‍ മെസിയും മാര്‍കോസ് റോഹോയും അര്‍ജന്റീനയുടെ ഗോള്‍ നേടി. ഡി ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ക്രൊയേഷ്യ ഐസ്ലന്‍ഡിനെ 2-1ന് തോല്‍പിച്ചു. ഒമ്ബത് പോയിന്റോടെ ക്രൊയേഷ്യ ഗ്രൂപ്പ് ചാമ്ബ്യന്‍മാരായി. അര്‍ജന്റീനക്ക് നാല് പോയിന്റ് ലഭിച്ചു. മൂന്ന് പോയിന്റോടെ നൈജീരിയയും ഒരു പോയിേന്‍റാടെ ഐസ്ലന്‍ഡും പുറത്തായി.
30ന് രാത്രി ഏഴരക്ക് നടക്കുന്ന പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീന ഫ്രാന്‍സിനെയും ജൂലൈഒന്നിന് രാത്രി 11.30ന് ക്രൊയേഷ്യ ഡെന്‍മാര്‍ക്കിനെയും നേരിടും.
ഗോളടിക്കാതെ സമനിലയില്‍ പിരിഞ്ഞ ഫ്രാന്‍സും ഡെന്‍മാര്‍ക്കും പ്രീക്വാര്‍ട്ടറിലെത്തി. പെറു രണ്ട് ഗോളിന് ഓസ്ട്രേലിയയെ തോല്‍പ്പിച്ചു.