Advertisment

രാജ്യത്തെ കറന്‍സികളില്‍ ഡീഗോ മറഡോണയുടെ ചിത്രം ഉള്‍പ്പെടുത്തണം; അര്‍ജന്റീന പാര്‍ലമെന്റില്‍ പ്രത്യേക ബില്‍

New Update

publive-image

ബ്യൂണസ് ഐറിസ്: അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡിഗോ മറഡോണയുടെ ചിത്രം കറന്‍സിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് അര്‍ജന്റീന പാര്‍ലമെന്റില്‍ പ്രത്യേക ബില്‍. സെനറ്റര്‍ നോര്‍മ ഡുറാംഗോയാണ് ബില്‍ അവതരിപ്പിച്ചത്.

അര്‍ജന്റീനയുടെ കറന്‍സിയായ 1000 പെസോ നോട്ടിന്റെ ഒരു ഭാഗത്ത് മാറഡോണയുടെ മുഖവും മറുവശത്ത് 1986-ലെ മെക്‌സിക്കോ ലോകകപ്പില്‍ ജൂണ്‍ 22-ന് മാറഡോണ ഇംഗ്ലണ്ടിനെതിരേ നേടിയ നൂറ്റാണ്ടിന്റെ ഗോളിന്റെ ചിത്രവും ആലേഖനം ചെയ്യണമെന്നാണ് നോര്‍മ ഡുറാംഗോയുടെ ആവശ്യം.

Advertisment