Advertisment

ഇതിലും വലിയ പ്രതിഷേധങ്ങൾ കണ്ടിട്ടുണ്ട് ഞാൻ; നിയമസഭയിൽ നടന്ന പ്രശ്‌നങ്ങളിൽ പ്രതികരണവുമായി ഗവർണർ

New Update

തിരുവനന്തപുരം: നിയമസഭയിൽ തനിക്ക് നേരെ നടന്ന പ്രതിഷേധങ്ങളിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതിലും വലിയ പ്രതിഷേധങ്ങൾ കണ്ടിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Advertisment

publive-image

നയപ്രഖ്യാപന പ്രസംഗത്തിനായി ഗവർണർ എത്തുന്നതിന് മുൻപ് തന്നെ സഭയിൽ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചിരുന്നു. ഗവർണർ സഭയിലേക്ക് കയറിയപ്പോൾ‌ വഴി തടഞ്ഞു പ്ലക്കാർഡും ഗോബാക്ക് മുദ്രാവാക്യങ്ങളുമായി പ്രതിഷേധം തുടരുകയായിരുന്നു.

നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ നിയമഭേദഗതിക്കെതിരായ ഖണ്ഡിക വായിക്കില്ലെന്ന് ഗവർണർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ പ്രസംഗം ആരംഭിച്ച ശേഷം നിലപാട് മാറ്റുകയും തനിക്ക് വിയോജിപ്പുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് പൗരത്വ നിയമ ഭേദഗതിക്കെതിരായ ഖണ്ഡിക വായിക്കുകയും ചെയ്‌തിരുന്നു.

Advertisment