Advertisment

കുറച്ചാളുകള്‍ വഴിയില്‍ കുത്തിയിരുന്നു സമരം ചെയ്യുകയാണ് ...ഇതും ഒരു തരത്തില്‍ തീവ്രവാദമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

New Update

ന്യൂഡല്‍ഹി : പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന്‍ ബാഗ് മോഡല്‍ സമരങ്ങള്‍ രാജ്യമെമ്പാടും വ്യാപിക്കുന്നതിനെ പരോക്ഷമായി വിമര്‍ശിച്ച്‌ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

Advertisment

publive-image

 

സ്വന്തം കാഴ്ചപ്പാടിനനുസരിച്ചുള്ള നിയമങ്ങള്‍ പാസാക്കാത്തതിന് കുറച്ചാളുകള്‍ വഴിയില്‍ കുത്തിയിരുന്നു സമരം ചെയ്യുകയാണ്.

ഇതും ഒരു തരത്തില്‍ തീവ്രവാദമാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. 'തീവ്രവാദവും നക്സല്‍വാദവും : കാരണവും വെല്ലുവിളികളും' എന്ന വിഷയത്തില്‍ ഇന്ത്യന്‍ സ്റ്റുഡന്റ് പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുത്ത് പ്രഭാഷണം നടത്തവേയാണ് ഗവര്‍ണര്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.പ്രസംഗത്തിനിടെ കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസില്‍ നേരിട്ട അനുഭവവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ARIF MUHAMUDKHAN
Advertisment