Advertisment

ഒരു ലക്ഷത്തിലധികം വ്യൂസുകളുമായി അനു സിതാര നിർമ്മിച്ച മ്യൂസിക് വീഡിയോ 'അരികിൽ'

author-image
ഫിലിം ഡസ്ക്
Updated On
New Update

ജൂലൈ 2, 2020, കൊച്ചി: അനു സിതാരയും വിഷ്ണു പ്രസാദും ചേർന്ന് നിർമ്മിച്ച 'അരികിൽ' എന്ന റൊമാന്റിക് മ്യൂസിക് വീഡിയോ മ്യൂസിക്247ന്റെ യൂട്യൂബിൽ റിലീസ് ചെയ്തു. രണ്ടാഴ്ചകൾ കൊണ്ട് തന്നെ ഗാനം ഒരു ലക്ഷത്തിലധികം വ്യൂസുകളുമായി മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടി ശ്രദ്ദേയമാവുകയാണ്‌.

Advertisment

publive-image

മിഥുനും പാർവതി ഉണ്ണികൃഷ്ണനും ആഭിനയിച്ചിരിക്കുന്ന ഈ ഗാനത്തിൽ രണ്ടു ചെറുപ്പക്കാർ യാദൃച്ഛികമായി കണ്ടുമുട്ടുന്നതും പ്രണയത്തിലാവുന്നതുമാണ് കാണിക്കുന്നത്. ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് മാറ്റഡോറിയ ബാൻഡാണ്.

ഷിയാസ് മുഹമ്മദിന്റേതാണ്‌ വരികൾ. അമൽ ആന്റണി അഗസ്റ്റിനാണ് ആലാപനം. മ്യൂസിക് വീഡിയോയുടെ സംവിധാനം, ഛായാഗ്രഹണം, ചിത്രസംയോജനം എല്ലാം നിർവഹിച്ചിരിക്കുന്നത് മനീഷ് കെ അബ്ദുൽ മനാഫാണ്.

Advertisment