Advertisment

റിയാദില്‍ മലപ്പുറം ജില്ലയിലെ അരിപ്ര ദേശക്കാരുടെ സംഘടന "അരിപ്ര പ്രവാസി സംഘം" നിലവിൽ വന്നു.

author-image
admin
New Update

റിയാദ് : മലപ്പുറം ജില്ലയിലെ അരിപ്ര ദേശക്കാരുടെ സംഘടന അരിപ്ര പ്രവാസി സംഘം" നിലവിൽ വന്നു. റിയാദിലെ അരിപ്ര സ്വദേശികളുടെ കൂട്ടായ്മയായാണ് സംഘടനക്ക് തുടക്കം കുറിക്കുന്നത്. അറേബ്യൻ രാജ്യങ്ങളിലും മറ്റ് വിദേശ രാജ്യങ്ങളിലും ചിതറി കിടക്കുന്ന അരിപ്ര നിവാസികളുടെ വിവിധ നാമങ്ങളിൽ അറിയപ്പെടുന്ന സംഘടനകളുമായി ചർച്ച നടത്തി ആഗോള അരിപ്ര കൂട്ടായ്മക്ക് നേതൃത്വം നൽകാൻ പ്രാഥമിക യോഗത്തിൽ ധാരണയായി.

Advertisment

publive-image

അരിപ്ര പ്രവാസി സംഘം പ്രഥമ  ഭാരവാഹികള്‍  ഷാജി അരിപ്ര (മുഖ്യ രക്ഷാധികാരി)  ഷബീർ അലി  പ്രസിഡന്റ്) റഫീഖ്‌ മച്ചിഞ്ചേരി (ജന:സെക്രട്ടറി), മുസബ്ബിർ വാക്കയിൽ ട്രഷറർ),

റിയാദിലെ അപ്പോളോ ഡിമോറ ഹാളിൽ വെച്ച് നടന്ന പെരുന്നാൾ സംഗമത്തിൽ പ്രഥമ കമ്മറ്റി നിലവിൽ വന്നു.വാക്കയിൽ ഷാജി അരിപ്ര (മുഖ്യ രക്ഷാധികാരി) ഷബീർ അലി കോണിക്കുഴി (പ്രസിഡന്റ്),റഫീഖ് മച്ചഞ്ചേരി (ജന:സെക്രട്ടറി),മുസബ്ബിർ വാക്കയിൽ  ട്രഷറർ),ഷംസു ആറങ്ങോടൻ ,സകീർ തവളേങ്ങൽ,ജെ (വൈസ്പ്രസിഡന്റുമാർ) സിറാജ് പനച്ചിങ്ങാതൊടി,സലാം കക്കട്ടിൽ,(ജോയിൻ സെക്രട്ടറിമാർ),ഫസൽ മാമ്പറ (ജോ:ട്രഷറർ).എന്നിവരെ ഭാരവാഹികളായും,ഉനൈസ് മാമ്പ്രത്തൊടി ,സുനീർ അലി കോണിക്കുഴി, അസ്‌കർ മച്ചഞ്ചേരി, മുഹമ്മദലി പള്ളിയാലിൽ, അഫ്സൽ പിലാക്കൽ എന്നിവരെ നിർവാഹകസമിതി അംഗങ്ങളായും തിരഞ്ഞെടുത്തു. സംഘടനയുടെ ലോഗോ സുനീറലി അരിപ്ര പ്രകാശനം ചെയ്തു.

നിരാലംബരായ മനുഷ്യർക്ക് താങ്ങാകുകയാണ് സംഘടന ലക്ഷ്യം വെക്കുന്നതെന്നും,നാടിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക രംഗം കൂടുതൽ അഭിവൃദ്ധി പെടുത്തുന്നതിനും ഇക്കാര്യത്തിൽ പുതു തലമുറക്ക് പ്രോത്സാഹനം നൽകുന്നതിനും മഹല്ലുകളും രാഷ്ട്രീയേതര ക്ലബ്ബ്കളുമായി ചേർന്ന് വിവിധ പദ്ധതികൾ ആലോചനയിൽ ഉണ്ടന്നും അതിവേഗം പ്രാബല്യത്തിലാക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്നും മുഖ്യ രക്ഷാധികാരി വാക്കയിൽ ഷാജി അരിപ്ര പറഞ്ഞു.

പൂർണ്ണമായും മത-രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി നാടിന്റെ അഭിവൃദ്ധിക്കായി കലർപ്പും കളങ്കവുമില്ലാത്ത സാമൂഹിക സാംസ്കാരിക ജീവകാരുണ്യ ഇടപെടലുകളാണ് സംഘടനയുടെ മുഖ്യ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഫോട്ടോ : 1.

Advertisment