Advertisment

‘എന്റെ വിവാഹം പണ്ടേ നടക്കേണ്ടതാണ്, എനിക്ക് ഒരു കാമുകിയുണ്ട്’: വെളിപ്പെടുത്തലുമായി അരിസ്റ്റോ സുരേഷ്

author-image
ഫിലിം ഡസ്ക്
New Update

Image result for അരിസ്റ്റോ സുരേഷ്

Advertisment

സിനിമയിലേക്ക് വന്ന കാലം മുതല്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട വ്യക്തിയാണ് അരിസ്റ്റോ സുരേഷ്. ആക്ഷന്‍ ഹീറോ ബിജുവിലൂടെ അരങ്ങേറ്റം കുറിച്ച സുരേഷ് വളരെ വേഗത്തിലാണ് മലയാള സിനിമയുടെ ഭാഗമായത്. എന്നാല്‍ സുരേഷ് എന്ത് കൊണ്ട് വിവാഹം കഴിക്കുന്നില്ല എന്നത് എല്ലാവരുടെയും സംശയമായിരുന്നു. ഇപ്പോഴിതാ ആ സംശയത്തിന് വിരാമമിട്ടുകൊണ്ട് സുരേഷ് തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

‘എന്റെ വിവാഹം പണ്ടേ നടക്കേണ്ടതാണ്. എനിക്ക് ഒരു കാമുകിയുണ്ട്. അവളെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ പറ്റില്ല. എന്റെ വീട്ടുകാര്‍ക്ക് അവളെ വിവാഹം കഴിക്കുന്നത് താത്പര്യമില്ല. എന്റെ അമ്മയ്ക്ക് ഇഷ്ടമുണ്ടെങ്കില്‍ മാത്രമേ അവള്‍ വിവാഹത്തിന് സമ്മതിക്കുകയുള്ളൂ. അതുകൊണ്ട് ഞാന്‍ ഇങ്ങനെ നില്‍ക്കുകയാണ്.അവളെ ഞാന്‍ ഒരുപാട് പ്രണയിക്കുന്നുണ്ട്.’

എന്തായാലും ആരായിരിക്കും സുരേഷിന്റെ ആ കാമുകി എന്നോര്‍ത്ത് തലപുകയ്ക്കുകയാണ് ആരാധകര്‍.

Advertisment