Advertisment

അർജുൻ കപൂർ വിവാഹിതനാകുന്നു? വധു മലൈക അറോറ !

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ബോളിവുഡ് താരം അർജുൻ കപൂർ വിവാഹിതനാകുന്നുവെന്ന് റിപ്പോർട്ട്. പരിനീതി ചോപ്രയുടേയും അർജുൻ കപൂറിന്റെയും പേരുകൾ ഏറെ നാൾ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നുവെങ്കിലും അർജുൻ കപൂർ വിവാഹം കഴിക്കുന്നത് പരിനീതിയെയല്ല, മലൈക അറോറയെ ആണ് ! ഇരുവരുടേയും വിവാഹവാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.

publive-image

അർബാസ് ഖാന്റെ ഭാര്യയാണ് മലൈക അറോറ. ഇരുവരും പിരിയുന്നു എന്ന വാർത്ത നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അർജുനുമായുള്ള വിവാഹ വാർത്ത പുറത്ത് വന്നിരിക്കുന്നത്. ഫിലിംഫെയറാണ് വിവാഹ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അടുത്തിടെ അബു ജാനി-സന്ദീപ് ഖോസ്ല എന്നിവരുടെ ഇവന്റിൽ ഇരുവരും ഒരുമിച്ച് എത്തിയിരുന്നു. ഇരുവരും അടുത്ത വർഷം വിവാഹിതരാകുമെന്നാണ് റിപ്പോർട്ട്.

Advertisment