Advertisment

ഞാൻ ചക്കപ്പഴം പരമ്പരയിൽ നിന്ന് പിന്മാറുകയാണ്;  കാരണം ഇപ്പോൾ പറയില്ല; ആരാധകരെ ഞെട്ടിച്ച് അര്‍ജുന്‍

author-image
ഫിലിം ഡസ്ക്
New Update

ഹാസ്യത്തിന് പ്രാധാന്യം നൽകി ഫ്‌ളവേഴ്‌സ് ചാനലിൽ ഒരുക്കിയിരിക്കുന്ന പരമ്പരയാണ് ചക്കപ്പഴം. പരമ്പരയിൽ നിരവധി താരങ്ങൾ ആണ് ഉൾപ്പെട്ടിരിക്കുന്നത്. പരമ്പരയിൽ ഒരു പ്രധാനവേഷത്തിൽ എത്തിയിരുന്ന അർജുൻ പരമ്പരയിൽ നിന്ന് പിന്മാറുന്നുവെന്നും അറിയിച്ചിരിക്കുകയാണ് ഇപ്പോൾ. സോഷ്യൽ മീഡിയയിൽ കൂടിയാണ് താരം പരമ്പരയിൽ ഇനി താൻ കാണില്ല എന്ന് ആരാധകരെ അറിയിച്ചിരിക്കുന്നത്.

Advertisment

publive-image

എന്റെ എല്ലാ സുഹൃത്തുക്കളും അറിയുവാൻ, ഞാൻ ചക്കപ്പഴം പരമ്പരയിൽ നിന്ന് പിന്മാറുകയാണ്. എന്നാൽ അതിന്റെ കാരണം ഇപ്പോൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇത് വരെ എന്നെ സ്നേഹിച്ച് എനിക്ക് വേണ്ട എല്ലാ പിന്തുണയും നൽകിയ എല്ലാവരോടും ഞാൻ നന്ദി പറയുന്നുവെന്നുമാണ് അർജുൻ തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

അർജുന്റെ പോസ്റ്റ് കണ്ടതോടെ ആശങ്കയിലും വിഷമത്തിലും ആണ് ആരാധകരും. തങ്ങളുടെ ഇഷ്ടതാരം പരമ്പരയിൽ നിന്നും പിന്മാറുന്നതിന്റെ ആകുലതകളും പ്രേക്ഷകർ പങ്കുവെച്ചു.

പരമ്പരയിൽ നിന്നുള്ള പെട്ടെന്നുള്ള ഈ പിന്മാറ്റത്തിന്റെ കാരണം എന്താണെന്ന് ആരാധകർ തിരക്കിയെങ്കിലും അതിനുള്ള മറുപടി അർജുൻ നൽകിയിട്ടില്ല.

film news
Advertisment