Advertisment

സയ്യിദ് മുഷ്താഖ് അലി ട്രോഫി: സച്ചിൻ തെൻഡുൽക്കറിന്റെ മകൻ അർജുൻ ആദ്യമായി മുംബൈ സീനിയർ ടീമിൽ

New Update

publive-image

മുംബൈ: സച്ചിൻ തെൻഡുൽക്കറിന്റെ മകൻ അർജുൻ തെൻഡുൽക്കർ ഇതാദ്യമായി മുംബൈ സീനിയർ ടീമിൽ ഇടംപിടിച്ചു. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള 22 അംഗ മുംബൈ ടീമിലാണ് അർജുൻ തെൻഡുൽക്കറിനെയും ഉൾപ്പെടുത്തിയത്.

അർജുൻ തെൻഡുൽക്കറിനു പുറമെ പേസ് ബോളർ കൃതിക് ഹനഗവാഡിയാണ് 22-ാമനായി ടീമില്‍ ഇടം പിടിച്ചു. സൂര്യകുമാർ യാദവാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈയെ നയിക്കുന്നത്. ജനുവരി 10 മുതൽ സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റ് ആരംഭിക്കുന്നത്.

Advertisment