Advertisment

‘ചിത്രീകരണ സമയത്ത് വളരെ അസ്വസ്ഥനായിരുന്നു, ആ ദൃശ്യങ്ങള്‍ എന്നെ വല്ലാതെ വേട്ടയാടി’; സര്‍ക്കാരിന്റെ ഷൂട്ടിംഗിനിനിടെ പൊട്ടിക്കരഞ്ഞ സംഭവത്തെ കുറിച്ച് മുരുഗദോസ്

author-image
ഫിലിം ഡസ്ക്
New Update

Advertisment

വിജയ് നായകനായെത്തുന്ന ചിത്രം ‘സര്‍ക്കാര്‍’ വിവാദങ്ങളെല്ലാം കെട്ടടങ്ങി പ്രദര്‍ശനത്തിനായി തയ്യാറെടുക്കുകയാണ്. സൂപ്പര്‍ഹിറ്റുകളായ തുപ്പാക്കിക്കും കത്തിക്കും ശേഷം ഇളയദളപതി വിജയ്യും എ.ആര്‍ മുരുഗദോസ്സും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സര്‍ക്കാര്‍ സിനിമ ചിത്രീകരിക്കുന്നതിനിടെ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ മുരുഗദോസ്. തിരുനെല്‍വേലി ആത്മഹത്യാരംഗം ചിത്രീകരിക്കുമ്പോള്‍ താന്‍ ഏറെ അസ്വസ്ഥനായിരുന്നെന്നും ഷൂട്ട് ചെയ്ത ശേഷം കരഞ്ഞുപോയെന്നും മുരുഗദോസ് വെളിപ്പെടുത്തി.

publive-image

‘എന്റെ തലച്ചോറിനെ പോലെ മരവിപ്പിക്കുന്ന സംഭവമായിരുന്നു അത്. ശരീരത്തില്‍ തീ പടര്‍ന്നപ്പോഴും അവര്‍ അനങ്ങാതെ നിന്ന ദൃശ്യങ്ങള്‍ എന്നെ വിടാതെ വേട്ടയാടി. ചിത്രീകരണ സമയത്തും അഭിനേതാക്കള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കുമ്പോഴും ഞാന്‍ വല്ലാതെ അസ്വസ്ഥനായിരുന്നു . ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ ഞാന്‍ നിര്‍ത്താതെ പൊട്ടിക്കരഞ്ഞു. അത്രയധികം എന്റെ മനസിനു മുറിവേറ്റിരുന്നു’ മുരുഗദോസ് പറഞ്ഞു.

publive-image

ചിത്രത്തിന്റെ പ്രചാരണത്തിനു വേണ്ടി പറയുന്ന പാഴ്വാക്കുകളല്ലിതെന്നും തന്റെ നെഞ്ചില്‍ തൊട്ടാണ് ഇത് പറയുന്നതെന്നും മുരുഗദോസ് വ്യക്തമാക്കി. കടബാധ്യതയെ കുറിച്ച് പരാതി നല്‍കാനെത്തിയ ഒരു കുടുംബത്തിലെ നാലു പേര്‍ തിരുനെല്‍വേലി കളക്ടറേറ്റില്‍ തീ കൊളുത്തി ആത്മഹത്യചെയ്തത് സമൂഹ മനസാക്ഷിയെ നടുക്കിയ സംഭവമായിരുന്നു. 2017 ഒക്ടോബറിലാണ് കാശിധര്‍മം സ്വദേശികളായ ഇസൈക്കി മുത്തുവും ഭാര്യ സുബ്ബലക്ഷ്മിയും അവരുടെ രണ്ട് പെണ്‍കുഞ്ഞുങ്ങളുമാണ് ആത്മഹത്യ ചെയ്തത്.

publive-image

തമിഴ്നാട് രാഷ്ട്രീയം ചര്‍ച്ചയാകുന്ന സിനിമയാണ് സര്‍ക്കാര്‍. കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍ തുടങ്ങിയവര്‍ നായികമാരായി എത്തുന്ന ചിത്രത്തില്‍ വലിയ താരനിരയാണ് അണി നിരക്കുന്നത്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം എ.ആര്‍ റഹമാനും മലയാളിയായ ഗിരീഷ്ഗംഗാധരന്‍ ചായാഗ്രാഹണവും നിര്‍വഹിക്കുന്നു. ചിത്രം ദീപാവലി റിലീസ് ആയി നവംബര്‍ ആറിന് ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തും.

Image result for vijay sarkar teaser

?t=3

Advertisment