Advertisment

ബോംബ് നിര്‍വീര്യമാക്കുന്നതിനിടെ സ്‌ഫോടനം; മേജര്‍ കൊല്ലപ്പെട്ടു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ നൗഷേര സെക്ടറില്‍ ബോംബ് നിര്‍വീര്യമാക്കുന്നതിനിടെ സൈനികന്‍ കൊല്ലപ്പെട്ടു. എന്‍ജിനീയറിംഗ് വിഭാഗത്തിലെ മേജറാണ് കൊല്ലപ്പെട്ടത്.

നിയന്ത്രണ രേഖയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാറി ഇന്ത്യന്‍ മേഖലയില്‍ ഉണ്ടായിരുന്ന സ്‌ഫോടക വസ്തു നിര്‍വീര്യമാക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. നിയന്ത്രണരേഖയില്‍ പാകിസ്താനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാര്‍ സ്‌ഫോടകവസ്തുക്കള്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് അതിര്‍ത്തി രക്ഷാ സേന അറിയിച്ചിരുന്നു.

വ്യാഴാഴ്ചയായിരുന്നു കശ്മീര്‍ പുല്‍വാമയില്‍ 40 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം നടന്നത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രയില്‍ സിആര്‍പിഎഫ് ജവാന്‍മാരുടെ വാഹനവ്യൂഹം കടന്നുപോകവെയാണ് സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ സമീപത്ത് പൊട്ടിത്തെറിച്ചത്.

Advertisment