Advertisment

അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറി പാകിസ്ഥാന്‍ സ്വദേശി; പിടികൂടി സൈന്യം

New Update

publive-image

ഫിറോസ്പുര്‍: അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറിയ പാകിസ്ഥാന്‍ സ്വദേശിയെ സൈന്യം പിടികൂടി. പഞ്ചാബിലെ ഫിറോസ്പുരിലെ ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയിലാണ് സംഭവം. അതിര്‍ത്തിയിലെ മുള്ളുവേലികള്‍ക്കിടയിലൂടെയാണ് ഇയാള്‍ നുഴഞ്ഞുകയറിയത്.

ഹുസാനിവാലയ്ക്കടുത്തുള്ള ഇന്ത്യന്‍ പ്രദേശത്ത് 200 മീറ്ററോളം ഭാഗം ഇയാള്‍ പിന്നിട്ടിരുന്നു. തുടര്‍ന്ന് സൈന്യം പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്.

Advertisment