Advertisment

ഇന്ത്യൻ അതിർത്തി കടന്ന് മൂന്നുവയസ്സുകാരനായ പാക് ബാലന്‍; വഴിയറിയാതെ കരഞ്ഞ കുഞ്ഞിനെ പാക്കിസ്ഥാൻ റേഞ്ചേഴ്‌സിന് കൈമാറി ബി.എസ്.എഫ്

New Update

ഡല്‍ഹി: ഇന്ത്യൻ അതിർത്തി കടന്ന പാക്കിസ്ഥാനിലെ മൂന്നുവയസ്സുള്ള കുട്ടിയെ അതിർത്തി രക്ഷാസേന ബി.എസ്.എഫ് പാക്കിസ്ഥാൻ റേഞ്ചേഴ്‌സിന് കൈമാറി. പഞ്ചാബിലെ അന്താരാഷ്ട്ര അതിർത്തിയായ ഫിറോസ്പുർ സെക്ടറിൽ കഴിഞ്ഞ ദിവസം രാത്രി 7.15ഓടെയാണ് സംഭവം.

publive-image

കുട്ടി വഴിയറിയാതെ കരയുന്നത് ശ്രദ്ധയിൽപെട്ട ബി.എസ്.എഫ് ജവാന്മാർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. കുട്ടി നടക്കുന്നതിനിടെ അബദ്ധത്തിൽ അതിർത്തി കടന്നെത്തിയതാണെന്ന് പിന്നീട് വ്യക്തമായതിനെ തുടർന്നാണ് രക്ഷാസേന പാക്കിസ്ഥാൻ റേഞ്ചേഴ്‌സിന് കൈമാറിയത്.

Advertisment