Advertisment

അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നു; അര്‍ണബിന്റെ അറസ്റ്റിനെ അപലപിച്ച് പ്രകാശ് ജാവഡേക്കര്‍

New Update

ഡല്‍ഹി: അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മിപ്പിക്കും വിധമാണ് റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവഡേക്കര്‍. മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണമാണ് ഇതെന്ന് ജാവഡേക്കര്‍ അഭിപ്രായപ്പെട്ടു.

Advertisment

publive-image

രണ്ടു വര്‍ഷം പഴക്കമുള്ള ആത്മഹത്യാ പ്രേരണാ കേസിലാണ് അര്‍ണബ് ഗോസ്വാമിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. മാധ്യമ പ്രവര്‍ത്തകര്‍കരെ കൈകാര്യം ചെയ്യേണ്ടത് ഇങ്ങനെയല്ലെന്ന് അറസ്റ്റിനു പിന്നാലെ ജാവഡേക്കര്‍ ട്വീറ്റ് ചെയ്തു. അറസ്റ്റിനെ ശക്തമായി അപലപിക്കുന്നതായി അദ്ദേഹം പറഞ്ഞു.

രാവിലെ അര്‍ണബിന്റെ വീട്ടില്‍ എത്തിയാണ് മുംബൈ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അദ്ദേഹത്തെ അലിബാഗിലേക്കു കൊണ്ടുപോയെന്നാണ് റിപ്പോര്‍ട്ട്.ത തന്നെ പൊലീസ് കൈയേറ്റം ചെയ്തതായി അര്‍ണബ് പൊലീസ് വാനില്‍ ഇരുന്നു പ്രതികരിച്ചു.

arnab goswamy
Advertisment