Advertisment

അര്‍ണബ് റേറ്റിംഗ് ഉയര്‍ത്താന്‍ 40 ലക്ഷവും വിദേശ യാത്രക്ക് പന്ത്രണ്ടായിരം ഡോളറും നല്‍കിയെന്ന് ബാര്‍ക് മുന്‍ സി ഇ ഒ

New Update

മുംബൈ: റിപ്പബ്ലിക് ടി വിക്ക് അനുകൂലമായി റേറ്റിംഗുകള്‍ കൈകാര്യം ചെയ്‌തതിന് ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി പണം നല്‍കിയിട്ടുണ്ടെന്ന ഗുരുതര വെളിപ്പെടുത്തലുമായി ബാര്‍ക് മുന്‍ സി ഇ ഒ പാര്‍ഥോ ദാസ്ഗുപ്‌ത. മുംബയ് പൊലീസിന് നല്‍കിയ മൊഴിയിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

Advertisment

publive-image

ചാനലിന് അനുകൂലമായി ഉയര്‍ന്ന റേറ്റിംഗ് നല്‍കിയതിന്‌ പ്രതിഫലമെന്നോണം മൂന്നുവര്‍ഷത്തിനിടെ 40 ലക്ഷം രൂപ ലഭിച്ചുവെന്നും കുടുംബവുമായി വിദേശരാജ്യങ്ങളില്‍ യാത്ര നടത്തുന്നതിന് 12,000 യു എസ് ഡോളര്‍ നല്‍കിയെന്നും ടി ആര്‍ പി അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് ഫയല്‍ ചെയ്‌ത അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നു.

റിപ്പബ്ലിക് ടി വിക്ക് റേറ്റിംഗില്‍ ഒന്നാംസ്ഥാനം ലഭിക്കുന്നതിന് വേണ്ടി താനും തന്റെ സംഘവും ടി ആര്‍ പി റേറ്റിംഗില്‍ കൃത്രിമം നടത്തി. 2017 മുതല്‍ 2019 വരെ ഇപ്രകാരം ചെയ്‌തു. 2017ല്‍ ലോവര്‍ പരേലിലെ സെന്റ് റെജിസ് ഹോട്ടലില്‍ വച്ച്‌ അര്‍ണബ് ഗോസ്വാമിയുമായി കൂടിക്കാഴ്‌ച നടത്തുകയും കുടുംബവുമായി ഫ്രാന്‍സ്-സ്വിറ്റ്സര്‍ലന്‍ഡ് യാത്ര നടത്തുന്നതിനായി ആറായിരം യു എസ് ഡോളര്‍ നല്‍കുകയും ചെയ്തു.

2019ല്‍ വീണ്ടും സെന്റ് റെജിസ് ഹോട്ടലില്‍ വച്ച്‌ സ്വകാര്യ കൂടിക്കാഴ്ച നടത്തി കുടുംബവുമൊന്നിച്ചുളള സ്വീഡന്‍-ഡെന്‍മാര്‍ക്ക് യാത്രക്കായി ആറായിരം യുഎസ് ഡോളര്‍ നല്‍കി. 2017-ല്‍ ഐ ടി സി പരേല്‍ ഹോട്ടലില്‍ വച്ച്‌ കൂടിക്കാഴ്‌ച നടത്തിയപ്പോള്‍ ഇപരുപത് ലക്ഷം രൂപയാണ് നല്‍കിയത്. 2018ലും 19ലും ഐ ടി സി ഹോട്ടലില്‍ വച്ചും കൂടിക്കാഴ്‌ച നടത്തി. ഓരോ തവണയും പത്തുലക്ഷം രൂപ വീതം അര്‍ണാബ് നല്‍കിയെന്നും പാര്‍ഥോ മൊഴിയില്‍ പറയുന്നു.

അതേസമയം, പാര്‍ഥോ ദാസ്ഗുപ്‌തയുടെ അഭിഭാഷകന്‍ അര്‍ജുന്‍ സിംഗ് ഈ ആരോപണങ്ങള്‍ നിഷേധിച്ച്‌ രംഗത്തെത്തി. പാര്‍ഥോസിനെക്കൊണ്ട് നിര്‍ബന്ധിച്ചു പറയപ്പിച്ചതാണ് മൊഴിയിലുളളതെന്ന് അദ്ദേഹം ആരോപിച്ചു.

arnab case ceo
Advertisment