Advertisment

അര്‍ണബ് ഗോസ്വാമിക്ക് ജാമ്യമില്ല, 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു; അര്‍ണബിനെ മോചിപ്പിക്കുന്നതുവരെ ബിജെപി പ്രവര്‍ത്തകര്‍ കറുത്ത വസ്ത്രമോ, ബാഡ്ജോ ധരിക്കുമെന്ന് ചന്ദ്രകാന്ത് പാട്ടീല്‍

New Update

മുംബൈ :  റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യമില്ല. പൊലീസിന്‍റെ കസ്റ്റഡി അപേക്ഷ തള്ളിയ അലിബാഗ് മജിസ്ട്രേറ്റ് കോടതി ഗോസ്വാമിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു. എന്നാല്‍ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി റജിസ്റ്റര്‍ ചെയ്‍ത എഫ്ഐആര്‍ റദ്ദാക്കണമെന്ന അര്‍ണബിന്‍റെ ഹര്‍ജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

Advertisment

publive-image

ഇതിനൊപ്പം ജാമ്യഹര്‍ജിയും ഫയല്‍ ചെയ്തേക്കും. എന്നാല്‍ അര്‍ണബിന് കൂടുതല്‍ കുരുക്കുകയാണ് മഹാരാഷ്ട്ര പൊലീസ്. ഇന്നലത്തെ പൊലീസ് നടപടിക്കിടെ വനിതാ ഉദ്യോഗസ്ഥയെ കയ്യേറ്റം ചെയ്‍തെന്ന പരാതിയില്‍ പുതിയ കേസെടുത്തു. അര്‍ണബിനൊപ്പം ഭാര്യയെയും മകനെയും മറ്റ് രണ്ട് കുടുംബാംഗങ്ങളെയും പ്രതിചേര്‍ത്തു.

റായ്‍ഗഡ് ലോക്കല്‍ ക്രൈബ്രാഞ്ചിലെ ഉദ്യോഗസ്ഥയുടെ പരാതിയില്‍ മുംബൈ എന്‍എം ജോഷി മാര്‍ഗ് പൊലീസ് സ്റ്റേഷനിലാണ് കേസ്. അതിനിടെ, അര്‍ണബിനെ മോചിപ്പിക്കുന്നതുവരെ ബിജെപി പ്രവര്‍ത്തകര്‍ കറുത്ത വസ്ത്രമോ, ബാഡ്ജോ ധരിക്കുമെന്ന് മഹാരാഷ്ട്ര സംസ്ഥാന ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ അറിയിച്ചു.

arnab goswamy
Advertisment