Advertisment

'എന്റെ ജീവന്‍ അപകടത്തിലാണ്; എന്നെ സഹായിക്കാന്‍ രാജ്യത്തെ കോടതികളോട് പറയൂ; ജയിലര്‍ എന്നെ മര്‍ദ്ദിച്ചു, അഭിഭാഷകനോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കയ്യേറ്റം ചെയ്തു, എന്റെ ജീവന്‍ അപകടത്തിലാണെന്ന് ജനങ്ങളോട് പറയൂ; വിളിച്ചുകൂവി അര്‍ണാബ്‌

New Update

മുംബൈ : തന്റെ ജീവന്‍ അപകടത്തിലാണെന്നും കോടതികളോട് സഹായിക്കാന്‍ പറയൂവെന്നും റിപ്പബ്ലിക് ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമി. തജോല ജയിലിലേക്ക് മാറ്റവെ പൊലീസ് വാഹനത്തിലിരുന്ന് റിപ്പബ്ലിക് ചാനലിനോടാണ് അര്‍ണബ് ഇങ്ങനെ പറഞ്ഞത്.

Advertisment

publive-image

'എന്റെ ജീവന്‍ അപകടത്തിലാണ്. എന്നെ സഹായിക്കാന്‍ രാജ്യത്തെ കോടതികളോട് പറയൂ. ജയിലര്‍ തന്നെ മര്‍ദ്ദിച്ചു. അഭിഭാഷകനോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ജയില്‍ അധികൃതര്‍ കയ്യേറ്റം ചെയ്തു. എന്റെ ജീവന്‍ അപകടത്തിലാണെന്ന് ജനങ്ങളോട് പറയൂവെന്നും അദ്ദേഹം വിളിച്ചുപറയുന്നു.

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ക്വാറന്റൈനിലായിരിക്കെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് റായ്ഗഡ്‌ പൊലീസ് അര്‍ണബിനെ നവി മുംബൈയിലെ തലോജ ജയിലിലേക്ക് മാറ്റിയത്. നേരത്തേ അലിബാഗിലെ സ്‌കൂളില്‍ സജ്ജീകരിച്ച ക്വാറന്റൈന്‍ കേന്ദ്രത്തിലാണ് പാര്‍പ്പിച്ചിരുന്നത്. അര്‍ണബിന് ഫോണ്‍ ലഭിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

arnab goswamy
Advertisment