Advertisment

ക്വാറന്‍റീന്‍ കേന്ദ്രത്തില്‍ സുരക്ഷ പ്രശ്നങ്ങള്‍; അര്‍ണബ് ഗോസ്വാമിയെ നവി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

New Update

മുംബൈ : ആര്‍കിടെക്ട് ആത്മഹത്യ ചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ നവിമുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. നിലവില്‍ പാര്‍‌പ്പിച്ചിരുന്ന അലിബാഗിലെ ക്വാറന്‍റീന്‍ കേന്ദ്രത്തില്‍ സുരക്ഷപ്രശ്നങ്ങളുണ്ടെന്ന വിലയിരുത്തലിലാണ് നടപടി.

Advertisment

publive-image

കഴിഞ്ഞ ബുധനാഴ്ച്ച അറസ്റ്റിലായ അര്‍ണബിനെ ഈമാസം 18 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. അര്‍ണബിന് അടിയന്തരമായി ജാമ്യം നല്‍കാന്‍ വിസമ്മതിച്ച ബോംബെ ഹൈക്കോടതി എഫ്ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി വിധിപറയാന്‍ മാറ്റിയിരുന്നു.

അതേസമയം, കസ്റ്റഡി അനുവദിക്കാതെ അര്‍ണബിനെ റിമാന്‍ഡ് ചെയ്‍ത മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരായ മഹാരാഷ്ട്ര പൊലീസിന്‍റെ റിവിഷന്‍ ഹര്‍ജി അലിബാഗ് സെഷന്‍സ് കോടതി നാളെ പരിഗണിക്കും

arnab goswamy
Advertisment