കുവൈറ്റില്‍ 45000 അനധികൃത താമസക്കാര്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് ആഭ്യന്തരമന്ത്രാലയം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, March 13, 2018

കുവൈറ്റ് : കുവൈറ്റില്‍ 45000 അനധികൃത താമസക്കാര്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് ആഭ്യന്തരമന്ത്രാലയം .വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രവാസികള്‍ പൊതുമാപ്പ് കാലാവധി പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

ഏകദേശം 45000 ത്തോളം പേര്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്തി കുറ്റകൃത്യങ്ങളില്‍ നിന്ന് മോചിതരാകാനോ അല്ലെങ്കില്‍ പിഴ കൂടാതെ രാജ്യത്ത് നിന്ന് പോകാനോ അവസരമുണ്ട്.

അതെസമയം സ്വകാര്യമേഖലയില്‍ നിന്ന് 2016 ഏപ്രില്‍ 1 നു ശേഷം ഒളിച്ചോടിയ 23500 ജീവനക്കാര്‍ക്കും അവരുടെ പദവി ക്രമീകരിക്കാനുള്ള അവസരമുണ്ടെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ വെളിപ്പെടുത്തി.

×