അർപൺ കുവൈറ്റ്‌ 2018 വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, February 13, 2018

1999 വർഷത്തിൽ രൂപീകൃതമായ അർപ്പൺ കുവൈറ്റ് എന്നും പ്രവാസിയായ ഇന്ത്യൻ പൗരന്മാർക്കു ജാതി, മത, രാഷ്ട്രീയങ്ങളുടെ അതിർ വരമ്പുകൾ ഭേദിച്ച് ഒരുനല്ല ഇന്ത്യൻ പൗരനായി ഒരുമയോടെ ജീവിക്കാൻ ഊർജ്ജം പകർന്നു കൊണ്ട് നിലകൊള്ളുന്നു. അർപ്പൺ കുവൈറ്റ് 2018 പ്രവർത്തന വർഷത്തെ വാർഷിക പൊതുയോഗം 31 ജനുവരി 2018നു സാൽമിയ സോപാനം ഹാളിൽ സംഘടിപ്പിച്ചു.

പ്രസിഡന്റ്  സുരേഷ് കെപി അധ്യക്ഷൻ ആയ യോഗത്തിൽ ജനറൽ സെക്രട്ടറി   മുഹമ്മദ് റാഫി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഗണേഷ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ചർച്ചകൾക്ക് ശേഷം രണ്ടു റിപ്പോർട്ടുകളും പൊതുയോഗം അംഗീകരിച്ചു.

2018ലെ ഭാരവാഹികളായി സുരേഷ്കെപി (പ്രസിഡന്റ്‌),  മഹാദേവൻ (വൈസ്പ്രസിഡന്റ്‌),  വെങ്കട്ട് കൃഷ്ണൻ (ജനറൽസെക്രട്ടറി),   ജോർജ്എബ്രഹാം (ട്രഷറർ),  കെ നാഗരാജൻ (പബ്ലിക്‌റിലേഷൻ), കലാമോഹൻ (ആർട്സ്), സജീവൻ (ജോയിൻറ്സെക്രട്ടറി),  പ്രശാന്ത് കെപി (ജോയിൻറ് ട്രഷറർ), എന്നിവരെ യോഗം തിരഞ്ഞെടുത്തു.

എക്സിക്യൂട്ടീവ് മെംബേർസ് ആയി  രാമമൂർത്തി, മുഹമ്മദ്‌ റാഫി പടിയത്ത്, അനിൽ ആറ്റുവ,  എസ്പിഗണേഷ്,  സുരേഷ് സദൻ, ശ്രീനാഥ് എംആർ,  ചാരുദത്തൻ എന്നിവരും, വനിതാ വിഭാഗം കൺവീനർ ആയി  ലത മഹാദേവനും ജോയിന്റ് കൺവീനർ ആയി  രതി രാമമൂർത്തിയും തിരഞ്ഞെടുക്കപ്പെട്ടു.

ഈവർഷത്തെ ഉപദേശക സമിതി മെംബേർസ് ആയി കൃഷ്ണൻ കെപിള്ള (ഉപദേശക സമിതി ചെയർമാൻ),  മോഹൻ കെ അയ്യർ,  സാംസി വിളനിലം എന്നിവരെ ഐക്യ കണ്ടേന തിരങ്ങെടുത്തു.
ഈവർഷത്തെ പ്രവർത്തനങ്ങളിൽ അംഗങ്ങൾക്കും സമൂഹത്തിനും ഉപകാരപ്പെടുന്ന നോളഡ്ജ് ഷെയറിങ്, കല സാ സംകാരിക പ്രോഗ്രാമുകൾക്കു രൂപം കൊടുക്കണം എന്ന് തീരുമാനിച്ചു.

×