അയിത്തത്തിനെതിരെ ആര്‍പ്പോ ആര്‍ത്തവം: ആര്‍ത്തവം അശുദ്ധിയല്ല മറൈന്‍ ഡ്രൈവില്‍ റാലി നടത്തി

ന്യൂസ് ബ്യൂറോ, കൊച്ചി
Saturday, January 12, 2019

കൊച്ചി: ആര്‍ത്തവ അയിത്തത്തിനെതിരെ കൊച്ചിയില്‍ ആര്‍പ്പോ ആര്‍ത്തവം പരിപാടി. ആര്‍ത്തവം അശുദ്ധിയല്ലെന്ന് പ്രഖ്യാപിച്ചു കൊച്ചി മറൈന്‍ ഡ്രൈവില്‍ നിന്നും ആര്‍ത്തവ റാലി സംഘടിപ്പിച്ചു.

കാസ്റ്റ്‌ലസ് കളക്റ്റീവ്, കോവന്‍ സംഘം, കലാക്ക്ഷി തുടങ്ങിയവയിലെ പ്രവര്‍ത്തകരും കലാകാരന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരും റാലിയില്‍ അണിചേര്‍ന്നു.

സംവിധായകന്‍ പ രഞ്ജിത് ആര്‍ത്തവ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പ രഞ്ജിത്തിന്റെ മ്യൂസിക് ബാന്‍ഡിന്റെ അവതരണം നടക്കും. നാളെ മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയേക്കും.

×